- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാചക സ്നേഹമാണ് ഇസ്ലാമിന്റെ അടിത്തറ; അത് ജാതിക്കും മതത്തിനും അതീതം; സൂഫികളുടെ ദർബാറുകളിൽ ചെന്നാൽ ഈ യാഥാർഥ്യം ഏവർക്കും ബോധ്യമാകും; ഹൃദയാന്തരങ്ങളിൽ പ്രവാചകന് സിംഹാസനം ഒരുക്കുന്നവരാണ് യഥാർത്ഥ വിശ്വാസികളെന്നും ഖുതുബുസ്സമാൻ
ആലുവ: ഇസ്ലാമിന്റെ അടിത്തറയും ആത്മാവും പ്രവാചക സ്‌നേഹത്തിൽ അധിഷ്ഠിതം ആണെന്നും ഹൃദയാന്തരങ്ങളിൽ പ്രവാചക തിരുമേനിക്ക് സിംഹാസനം ഒരുക്കുന്നവരാണ് യഥാർത്ഥ വിശ്വാസികളെന്നും ഗൗസിയ്യ സുന്നി ജംഇയ്യത്തുൽ ഉലമ രക്ഷാധികാരി ഖുതുബുസ്സമാൻ ശൈഖ് യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്തി. ജീലാനി ശരീഫ് ആലുവയിൽ നടത്തിയ മീലാദ് സന്ദേശ റാലി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചക സ്‌നേഹം ജാതിക്കും മതത്തിനും അതീതമാണ് , പ്രവാചക അനന്തര അവകാശികളായ സൂഫികളുടെ ദർബാറുകളിൽ ചെന്നാൽ ഈ യാഥാർഥ്യം ഏവർക്കും ബോധ്യമാകും. വിശ്വാസ ദാരിദ്ര്യവും സ്‌നേഹ ശൂന്യതയും നിറഞ്ഞിരുന്ന ലോകം, അപകടം തിരിച്ചറിഞ്ഞു അതിവേഗം യാഥാർത്ഥത്തിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്നത് ആശാവഹം ആണെന്നും അദ്ദേഹം പറഞ്ഞു. വൈകിട്ട് 4 മണിക്ക് മുനിസിപ്പൽ ടൗൺ ഹാൾ പരിസരത്തു നിന്നും ആരംഭിച്ച റാലിയിൽ മദ്രസ ദർസ് വിദ്യാർത്ഥികളും ദഫ് സംഘങ്ങളും അടക്കം ആയിരങ്ങൾ അണി നിരന്നു.
ആലുവ: ഇസ്ലാമിന്റെ അടിത്തറയും ആത്മാവും പ്രവാചക സ്‌നേഹത്തിൽ അധിഷ്ഠിതം ആണെന്നും ഹൃദയാന്തരങ്ങളിൽ പ്രവാചക തിരുമേനിക്ക് സിംഹാസനം ഒരുക്കുന്നവരാണ് യഥാർത്ഥ വിശ്വാസികളെന്നും ഗൗസിയ്യ സുന്നി ജംഇയ്യത്തുൽ ഉലമ രക്ഷാധികാരി ഖുതുബുസ്സമാൻ ശൈഖ് യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്തി.
ജീലാനി ശരീഫ് ആലുവയിൽ നടത്തിയ മീലാദ് സന്ദേശ റാലി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചക സ്‌നേഹം ജാതിക്കും മതത്തിനും അതീതമാണ് , പ്രവാചക അനന്തര അവകാശികളായ സൂഫികളുടെ ദർബാറുകളിൽ ചെന്നാൽ ഈ യാഥാർഥ്യം ഏവർക്കും ബോധ്യമാകും. വിശ്വാസ ദാരിദ്ര്യവും സ്‌നേഹ ശൂന്യതയും നിറഞ്ഞിരുന്ന ലോകം, അപകടം തിരിച്ചറിഞ്ഞു അതിവേഗം യാഥാർത്ഥത്തിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്നത് ആശാവഹം ആണെന്നും അദ്ദേഹം പറഞ്ഞു.
വൈകിട്ട് 4 മണിക്ക് മുനിസിപ്പൽ ടൗൺ ഹാൾ പരിസരത്തു നിന്നും ആരംഭിച്ച റാലിയിൽ മദ്രസ ദർസ് വിദ്യാർത്ഥികളും ദഫ് സംഘങ്ങളും അടക്കം ആയിരങ്ങൾ അണി നിരന്നു.