- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർവതും പിഴിഞ്ഞെടുക്കുമ്പോഴും ഒന്നും തിരിച്ച് ചോദിക്കാത്ത പ്രവാസി ഇന്ത്യക്കാർ മാതൃരാജ്യത്തോടുള്ള അവരുടെ സ്നേഹം പ്രഖ്യാപിക്കുന്നത് എങ്ങനെയെന്ന് കണ്ടോ...? 2018ൽ പ്രവാസികൾ ഇന്ത്യയിലേക്ക് അയച്ച് നൽകിയത് അഞ്ച് ലക്ഷം കോടി രൂപ...! മെക്സിക്കോയും ചൈനയും ഫിലിപ്പീൻസും അമേരിക്കയ്ക്ക് പിന്നിൽ
ന്യൂഡൽഹി: പലപ്പാഴും ചെറിയ കാര്യങ്ങളുയർത്തിക്കാട്ടി പ്രവാസികളെ വിമർശിക്കാൻ പലരും മുന്നോട്ട് വരാറുണ്ട്. എന്നാൽ പ്രവാസി ഇന്ത്യക്കാർ 2018ൽ ഇന്ത്യയിലേക്ക് അയച്ച് നൽകിയത് മൊത്തം അഞ്ച് ലക്ഷം കോടി രൂപ അഥവാ 80 ബില്യൺ യുഎസ് ഡോളറാണെന്ന് അറിയുമ്പോൾ അവർ നമ്മുടെ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഏത്ര മാത്രം നിർണാകമാണെന്ന് വ്യക്തമാകുന്നുണ്ട്. സർവതും പിഴിഞ്ഞെടുക്കുമ്പോഴും ഒന്നും തിരിച്ച് ചോദിക്കാത്ത പ്രവാസി ഇന്ത്യക്കാർ മാതൃരാജ്യത്തോടുള്ള അവരുടെ സ്നേഹം പ്രഖ്യാപിക്കുന്നത് ഈ വിധത്തിലാണ്. ഇത്തരത്തിൽ മാതൃരാജ്യങ്ങളിലേക്ക് പണം അയക്കുന്ന കാര്യത്തിൽ മെക്സിക്കോയും ചൈനയും ഫിലിപ്പീൻസും അമേരിക്കയ്ക്ക് പിന്നിലാണെന്നും ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു. ലോകബാങ്ക് ശനിയാഴ്ച പുറത്തിറക്കിയ ഒരു പ്രസ്താവനയിലാണ് ഇത് സംബന്ധിച്ച പുതിയ കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്. മാതൃരാജ്യത്തേക്ക് പണമയക്കുന്നതിൽ ഇന്ത്യക്കാർ കഴിഞ്ഞാൽ ചൈനക്കാരാണ് തൊട്ട് പുറകിലുള്ളത്. ഇത് പ്രകാരം ചൈനീസ് പ്രവാസികൾ അയച്ചിരിക്കുന്നത് 67 ബില്യൺ യുഎസ്
ന്യൂഡൽഹി: പലപ്പാഴും ചെറിയ കാര്യങ്ങളുയർത്തിക്കാട്ടി പ്രവാസികളെ വിമർശിക്കാൻ പലരും മുന്നോട്ട് വരാറുണ്ട്. എന്നാൽ പ്രവാസി ഇന്ത്യക്കാർ 2018ൽ ഇന്ത്യയിലേക്ക് അയച്ച് നൽകിയത് മൊത്തം അഞ്ച് ലക്ഷം കോടി രൂപ അഥവാ 80 ബില്യൺ യുഎസ് ഡോളറാണെന്ന് അറിയുമ്പോൾ അവർ നമ്മുടെ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഏത്ര മാത്രം നിർണാകമാണെന്ന് വ്യക്തമാകുന്നുണ്ട്. സർവതും പിഴിഞ്ഞെടുക്കുമ്പോഴും ഒന്നും തിരിച്ച് ചോദിക്കാത്ത പ്രവാസി ഇന്ത്യക്കാർ മാതൃരാജ്യത്തോടുള്ള അവരുടെ സ്നേഹം പ്രഖ്യാപിക്കുന്നത് ഈ വിധത്തിലാണ്. ഇത്തരത്തിൽ മാതൃരാജ്യങ്ങളിലേക്ക് പണം അയക്കുന്ന കാര്യത്തിൽ മെക്സിക്കോയും ചൈനയും ഫിലിപ്പീൻസും അമേരിക്കയ്ക്ക് പിന്നിലാണെന്നും ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു.
ലോകബാങ്ക് ശനിയാഴ്ച പുറത്തിറക്കിയ ഒരു പ്രസ്താവനയിലാണ് ഇത് സംബന്ധിച്ച പുതിയ കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്. മാതൃരാജ്യത്തേക്ക് പണമയക്കുന്നതിൽ ഇന്ത്യക്കാർ കഴിഞ്ഞാൽ ചൈനക്കാരാണ് തൊട്ട് പുറകിലുള്ളത്. ഇത് പ്രകാരം ചൈനീസ് പ്രവാസികൾ അയച്ചിരിക്കുന്നത് 67 ബില്യൺ യുഎസ് ഡോളറാണ്. മെക്സിക്കോയും ഫിലിപ്പീൻസും 34 ബില്യൺ യുഎസ് ഡോളറയച്ച് മൂന്നാം സ്ഥാനത്തും 26 ബില്യൺ യുഎസ് ഡോളറുമായി ഈജിപ്ത് നാലാം സ്ഥാനത്തും നിലകൊള്ളുന്നു. റെമിറ്റൻസസിന്റെ കാര്യത്തിൽ ഇന്ത്യ ആദ്യത്തെ പത്ത് സ്പോട്ടുകളിൽ നിലകൊള്ളുന്നു.
ഇത് പ്രകാരം വികസ്വര രാജ്യങ്ങളിലേക്ക് ഇത്തരത്തിൽ ഒഴുകുന്ന പണത്തിൽ 2018ൽ പത്ത് ശതമാനം വർധനവുണ്ടായി അത് 528 ബില്യൺ യുഎസ് ഡോളറായി ഉയരുമെന്നാണ് പ്രവചനം. 2017ലുണ്ടായ 7.8 ശതമാനം വർധനവിൽ നിന്നുള്ള പെരുപ്പമാണിത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇത്തരത്തിൽ പ്രവാസികൾ മാതൃരാജ്യത്തേക്ക് അയക്കുന്ന പണത്തിന്റെ കാര്യത്തിൽ ഇന്ത്യൻ പ്രവാസികൾ മുന്നേറിക്കൊണ്ടിരിക്കുന്നുവെന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം 2016ൽ ഇന്ത്യൻ പ്രവാസികൾ ഇന്ത്യയിലേക്ക് അയച്ചിരുന്നത് 62.7 ബില്യൺ യുഎസ് ഡോളറായിരുന്നു. 2017ൽ അത് 65.3 ബില്യൺ യുഎസ് ഡോളറായും വർധിച്ചു.ം 2017ൽ ഇന്ത്യൻ ജിഡിപിയുടെ 2.7 ശതമാനമായിരുന്നു ഇത്തരത്തിൽ പുറത്ത് നിന്നും വന്ന പണമെന്നും വെളിപ്പെട്ടിരിക്കുന്നു.
2018ൽ സൗത്ത് ഏഷ്യയിലേക്കുള്ള ഇത്തരം പണപ്രവാഹത്തിൽ 13.5 ശതമാനം പേരുപ്പമുണ്ടായി അത് 132 ബില്യൺ യുഎസ് ഡോളറായെന്നാണ് ലോക ബാങ്ക് എടുത്ത് കാട്ടുന്നത്. 2017ലെ 5.7 ശതമാനം വർധനവിൽ നിന്നുള്ള ശക്തമായ വളർച്ചയാണിത്. യുഎസ് പോലുള്ള രാജ്യങ്ങളിലെ സമ്പദ് ഘടനയിലുണ്ടായ വളർച്ചയും ജിസിസി രാജ്യങ്ങളിൽ എണ്ണവിലയിലുണ്ടായ വർധനവുമാണ് ഇത്തരത്തിൽ പണമൊഴുകുന്നത് കുത്തനെ ഉയരുന്നതിന് പ്രധാന കാരണങ്ങളായി വർത്തിച്ചിരിക്കുന്നത്. യുഎഇയിൽ നിന്നും 2018ന്റെ ആദ്യ പകുതിയിൽ ഇത്തരത്തിലുണ്ടായ പണപ്രവാഹത്തിൽ 13 ശതമാനം പെരുപ്പമാണുണ്ടായിരിക്കുന്നത്.
പ്രവാസികൾ അയക്കുന്ന പണത്തിൽ ബംഗ്ലാദേശിനും പാക്കിസ്ഥാനം നേട്ടമേറിയിരിക്കുന്നു. ഇത് പ്രകാരം 2018ൽ ഇവിടങ്ങളിലേക്ക് വന്ന പണത്തിൽ യഥാക്രമം 17.9 ശതമാനം 6.2 ശതമാനം എന്നിങ്ങനെ വർധനവുണ്ടായിരിക്കുന്നു. നിലവിൽ സൗത്ത് ഏഷ്യയിലേക്ക് പണമയുക്കുന്നതിനുള്ള ചെലവ് 5.4 ശതമാനമായി ചുരുങ്ങിയിരിക്കുന്നു. എന്നാൽ സബ് സഹാറൻ ആഫ്രിക്കയിലേക്ക് പണമയക്കുന്നതിന് ഏറ്റവും കൂടിുയ ചെലവായ 9 ശതമാനം തന്നെ തുടരുന്ന അവസ്ഥയാണുള്ളത്. ഇത്തരത്തിൽ ചെലവുകൾ ഏറുന്നത് കുറയ്ക്കാൻ ശാശ്വതമായ പരിഹാരം ഇനിയും പ്രാവർത്തികമായിട്ടില്ല.