- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിയോൺസിനെ വിവാഹപ്പാർട്ടിയിൽ പാട്ടുകാരിയാക്കാൻ അംബാനി എത്ര കൊടുത്തുകാണും? ലോകം ചർച്ച ചെയ്യുന്നത് ലോകത്തെ ഏറ്റവും ഹോട്ട്സ്റ്റാറായ ബിയോൺസിന്റെ മുംബൈയിലെ പ്രകടനം; ലോക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ കല്യാണമായി ഇതു രേഖപ്പെടുത്തുമോ? അംബാനിയുടെ മകളുടെ കല്യാണവിശേഷങ്ങൾ പറഞ്ഞുതീരാതെ വിദേശമാധ്യമങ്ങളും
മുംബൈ: ലോകത്തേറ്റവും ചെലവേറിയ വിവാഹമെന്ന പേരിലാകുമോ ഇന്ത്യയിലെ ഏറ്റവും ധനാഢ്യനായ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ വിവാഹം ചരിത്രത്തിൽ രേഖപ്പെടുത്തുക? 27-കാരിയായ ഇഷ പെരുമാളും 32-കാരനായ ആനന്ദ് പിരമാളും തമ്മിലുള്ള വിവാഹം നാളെ നടക്കാനിരിക്കെ, വിവാഹ പൂർവ ആഘോഷങ്ങൾക്കുമാതം മുകേഷ് അംബാനി ചെലവിട്ട തുക ആ സംശയം ശരിവെക്കുന്നതാണ്. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാനായി ലോകത്തേറ്റവും വിലപിടിച്ച പോപ്സ്റ്റാർ ബിയോൺസിനെത്തന്നെ മുകേഷ് രംഗത്തിറക്കി. എത്രയായിരിക്കും ബിയോൺസിന് മുകേഷ് കൊടുത്തിട്ടുണ്ടാവുകയെന്ന ചോദ്യമാണ് ഇപ്പോൾ പാശ്ചാത്യമാധ്യമങ്ങളിലടക്കം നിറയുന്നത്. 2014-ൽ ഒരു പരിപാടിക്ക് അറുപതുലക്ഷം ഡോളർ പ്രതിഫലം ഈടാക്കിയിരുന്ന ബിയോൺസ് ഇന്ത്യയിലെത്തിയത് അതിനേക്കാൾ വളരെ ഉയർന്ന തുകയ്ക്കായിരിക്കുമെന്നാണ് കരുതുന്നത്. ഹോളിവുഡിലെയും ബോളിവുഡിലെയും സെലിബ്രിറ്റികൾ പങ്കെടുക്കുന്ന വിവാഹാഘോഷങ്ങൾ ഇതിനകം തന്നെ ലോകമെങ്ങും ശ്രദ്ധേയമായി കഴിഞ്ഞു. 22 തവണ ഗ്രാമി അവാർഡ് നേടിയ ബിയോൺസ് തന്റെ ഫുൾ ടീമുമായാണ് അംബാനിയുടെ വിവാഹത്തിന് പാടാനെത്തിയ
മുംബൈ: ലോകത്തേറ്റവും ചെലവേറിയ വിവാഹമെന്ന പേരിലാകുമോ ഇന്ത്യയിലെ ഏറ്റവും ധനാഢ്യനായ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ വിവാഹം ചരിത്രത്തിൽ രേഖപ്പെടുത്തുക? 27-കാരിയായ ഇഷ പെരുമാളും 32-കാരനായ ആനന്ദ് പിരമാളും തമ്മിലുള്ള വിവാഹം നാളെ നടക്കാനിരിക്കെ, വിവാഹ പൂർവ ആഘോഷങ്ങൾക്കുമാതം മുകേഷ് അംബാനി ചെലവിട്ട തുക ആ സംശയം ശരിവെക്കുന്നതാണ്. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാനായി ലോകത്തേറ്റവും വിലപിടിച്ച പോപ്സ്റ്റാർ ബിയോൺസിനെത്തന്നെ മുകേഷ് രംഗത്തിറക്കി.
എത്രയായിരിക്കും ബിയോൺസിന് മുകേഷ് കൊടുത്തിട്ടുണ്ടാവുകയെന്ന ചോദ്യമാണ് ഇപ്പോൾ പാശ്ചാത്യമാധ്യമങ്ങളിലടക്കം നിറയുന്നത്. 2014-ൽ ഒരു പരിപാടിക്ക് അറുപതുലക്ഷം ഡോളർ പ്രതിഫലം ഈടാക്കിയിരുന്ന ബിയോൺസ് ഇന്ത്യയിലെത്തിയത് അതിനേക്കാൾ വളരെ ഉയർന്ന തുകയ്ക്കായിരിക്കുമെന്നാണ് കരുതുന്നത്. ഹോളിവുഡിലെയും ബോളിവുഡിലെയും സെലിബ്രിറ്റികൾ പങ്കെടുക്കുന്ന വിവാഹാഘോഷങ്ങൾ ഇതിനകം തന്നെ ലോകമെങ്ങും ശ്രദ്ധേയമായി കഴിഞ്ഞു.
22 തവണ ഗ്രാമി അവാർഡ് നേടിയ ബിയോൺസ് തന്റെ ഫുൾ ടീമുമായാണ് അംബാനിയുടെ വിവാഹത്തിന് പാടാനെത്തിയത്. അതുകൊണ്ടുതന്നെ കോടിക്കണക്കിന് രൂപ ഈയൊരു പരിപാടിക്കുമാത്രമായി അവർ ഈടാക്കിയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. ഇന്ത്യൻ അന്തരീക്ഷത്തിനുയോജിച്ച തരത്തിലുള്ള വേഷവിതാനങ്ങളുമാണ് പരിപാടിയിൽ അവർ അണിഞ്ഞത്.
മുൻ അമേരിക്കൻ പ്രഥമവനിത ഹിലാരി ക്ലിന്റൺ, ഐശ്വര്യ റായി, പ്രിയങ്ക ചോപ്ര, ദീപിക പദുക്കോൺ, സച്ചിൻ തെണ്ടുൽക്കർ, സൽമാൻ ഖാൻ തുടങ്ങി അതിപ്രശസ്തരായ അതിഥികളാണ് വിവാഹത്തിനെത്തുന്നത്. രാജസ്ഥാനിലെ ഉദയ്‌പ്പുരിലാണ് വിവാഹ പൂർവ ആഘോഷങ്ങൾക്ക് വേദിയായത്. ഇവിടെ ഒബ്‌റോയ് ഉദയ്‌വിലാസിലും താജ് ലേക്ക് പാലസിലുമാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. എന്നാൽ, ബുധനാഴ്ചത്തെ വിവാഹച്ചടങ്ങ് അംബാനിയുടെ ഔദ്യോഗിക വസതിയായ മുംബൈയിലെ ആന്റിലയിലാണ് നടക്കുക.
റിലയൻസ് റീട്ടെയിലിന്റെ ഭാഗമായുള്ള ഓൺലൈൻ ഫാഷൻ സംരംഭമായ അജിയോയുടെ ചുമതലയാണ് ഇഷ അംബാനിക്കുള്ളത്. പിരമാൾ ഗ്രൂപ്പിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറാണ് ആനന്ദ് പിരമാൾ. പിരമാൾ ഗ്രൂപ്പിന്റെ റിയൽ എസ്റ്റേറ്റ് വിഭാഗമായ പിരമാൾ റിയൽറ്റിയുടെ സ്ഥാപകൻ കൂടിയാണ് ആനന്ദ്. പെൻസിൽവാനിയ യൂണിവേഴ്‌സിറ്റിയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഹാർവാർഡ് ബിസിനസ് സ്‌കൂളിൽനിന്ന് എം.ബി.എയും നേടിയിട്ടുണ്ട്.