- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
48 എംപിമാർ ഒപ്പിട്ട അപേക്ഷ നൽകി; ടോറി എംപിമാരുടെ യോഗം വിളിച്ചുചേർത്ത് അവിശ്വാസപ്രമേയം വോട്ടിനിടേണ്ടിവരും; ബ്രെക്സിറ്റ് ബിൽ പാർലമെന്റിൽ അവതരിപ്പിക്കുംമുമ്പ് തെരേസ മെയ്‌ക്ക് പടിയിറങ്ങേണ്ടിവന്നേക്കും
ബ്രെക്സിറ്റ് ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നത് മാറ്റിവെച്ചതിലൂടെ അപമാനിതയായ തെരേസ മെയ്‌ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രിപദവും വൈകാതെ നഷ്ടമാകുമെന്ന് സൂചന. തെരേസയ്ക്കെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരുന്നതിനാവശ്യമായ 48 എംപിമാരുടെ പിന്തുണ ലഭിച്ചുവെന്ന് വിമതവിഭാഗം അവകാശപ്പെടുന്നു. 48 എംപിമാർ ഒപ്പുവെച്ച കത്ത് പാർട്ടി ചെയർമാന് ലഭിക്കുകയാണെങ്കിൽ അദ്ദേഹം ടോറി എംപിമാരെ വിളിച്ചുചേർത്ത് അവിശ്വാസപ്രമേയം ചർച്ച ചെയ്യണമെന്നാണ് പാർട്ടി ചട്ടം. അങ്ങനെയൊരു സാഹചര്യമുണ്ടായാൽ തെരേസ രാജിവെച്ചേക്കുമെന്നും സൂചനയുണ്ട്. പാർട്ടി ചെയർമാൻ ഗ്രഹാം ബാർഡി ഇന്നുച്ചയ്ക്ക് തെരേസ മേയുമായി യോഗത്തിന് സമയം ചോദിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. തെരേസയ്ക്കെതിരേ അവിശ്വാസപ്രമേയം ചർച്ച ചെയ്യാനാവശ്യമായത്ര കത്തുകൾ ലഭിച്ചിട്ടുണ്ടോ എന്ന കാര്യം ഗ്രഹാം ബാർഡിക്കുമാത്രം അറിയുന്ന കാര്യമാണ്. ഇത്തരമൊരു അസാധാരണ യോഗം വിളിച്ചത് അതിന്റെ പശ്ചാത്തലത്തിലാണെന്ന അഭ്യൂഹവും ശക്തമാണ്. മുൻ കാബിനറ്റ് മന്ത്രി ഓവൻ പീറ്റേഴ്സണടക്കമുള്ളവർ വിമതപക്ഷത്ത് ചേർന്ന് തെരേസ
ബ്രെക്സിറ്റ് ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നത് മാറ്റിവെച്ചതിലൂടെ അപമാനിതയായ തെരേസ മെയ്‌ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രിപദവും വൈകാതെ നഷ്ടമാകുമെന്ന് സൂചന. തെരേസയ്ക്കെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരുന്നതിനാവശ്യമായ 48 എംപിമാരുടെ പിന്തുണ ലഭിച്ചുവെന്ന് വിമതവിഭാഗം അവകാശപ്പെടുന്നു. 48 എംപിമാർ ഒപ്പുവെച്ച കത്ത് പാർട്ടി ചെയർമാന് ലഭിക്കുകയാണെങ്കിൽ അദ്ദേഹം ടോറി എംപിമാരെ വിളിച്ചുചേർത്ത് അവിശ്വാസപ്രമേയം ചർച്ച ചെയ്യണമെന്നാണ് പാർട്ടി ചട്ടം. അങ്ങനെയൊരു സാഹചര്യമുണ്ടായാൽ തെരേസ രാജിവെച്ചേക്കുമെന്നും സൂചനയുണ്ട്.
പാർട്ടി ചെയർമാൻ ഗ്രഹാം ബാർഡി ഇന്നുച്ചയ്ക്ക് തെരേസ മേയുമായി യോഗത്തിന് സമയം ചോദിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. തെരേസയ്ക്കെതിരേ അവിശ്വാസപ്രമേയം ചർച്ച ചെയ്യാനാവശ്യമായത്ര കത്തുകൾ ലഭിച്ചിട്ടുണ്ടോ എന്ന കാര്യം ഗ്രഹാം ബാർഡിക്കുമാത്രം അറിയുന്ന കാര്യമാണ്. ഇത്തരമൊരു അസാധാരണ യോഗം വിളിച്ചത് അതിന്റെ പശ്ചാത്തലത്തിലാണെന്ന അഭ്യൂഹവും ശക്തമാണ്. മുൻ കാബിനറ്റ് മന്ത്രി ഓവൻ പീറ്റേഴ്സണടക്കമുള്ളവർ വിമതപക്ഷത്ത് ചേർന്ന് തെരേസയെ പുറത്താക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.
തന്നെ പുറത്താക്കാനുള്ള ഏതുനടപടിയെയും ചെറുക്കാനുള്ള പിന്തുണ തെരേസയ്ക്കുണ്ടെന്ന് അവരെ അനുകൂലിക്കുന്നവർ പറയുന്നു. എന്നാൽ, ബ്രെക്സിറ്റ് ആ പിന്തുണ ഇല്ലാതാക്കിയെന്നതാണ് വാസ്തവം. പാർലമെന്റിൽ ബിൽ വോട്ടിനിട്ടിരുന്നെങ്കിൽ 200 വോട്ടിനെങ്കിലും പരാജയപ്പെടുമായിരുന്നുവെന്നാണ് റിപ്പോർട്ട്. അത്തരമൊരു സാഹചര്യം മുന്നിൽക്കണ്ടുകൊണ്ടാണ് ബിൽ വോട്ടിനിടുന്നത് മാറ്റിവെച്ചത്. ബിൽ വോട്ടിനിടേണ്ട സമയമപരിധിയായ ജനുവരി 21-നുള്ളിൽ പരമാവധി പിന്തുണയാർജിക്കുകയാണ് തെരേസയുടെ ലക്ഷ്യം.
അവിശ്വാസപ്രമേയം വോട്ടിനിടുന്ന സാഹചര്യം ഏതുനിമിഷവും ഉണ്ടായേക്കാമെന്ന സൂചനകൾ ശക്തമാണ്. ഗ്രഹാം ബാർഡി പ്രധാനമന്ത്രിയെ കാണാൻ സമയം ചോദിച്ചതിനുപിന്നാലെ ചീഫ് വിപ്പ് ജൂലിയാൻ സ്മിത്തും തെരേസയെ സന്ദർശിച്ചിരുന്നു. പാർട്ടി യോഗത്തിൽ തനിക്കെത്ര പേരുടെ പിന്തുണ ഉറപ്പാക്കാനാവുമെന്ന പരിശോധനയിലാണ് തെരേസയെന്നറിയുന്നു. ഇപ്പോഴത്തെ നിലയിൽ തെരേസയ്ക്കെതിരെ ശക്തമായ വികാരം പാർട്ടിയിലുണ്ടാകുമെന്നുതന്നെയാണ് റിപ്പോർട്ട്.
ഐറിഷ് അതിർത്തിയുൾപ്പെടെയുള്ള തർക്ക വിഷയങ്ങളിൽ സ്വീകരിച്ച നിലപാടാണ് തെരേസയ്ക്കെതിരേ സ്വന്തം പാർട്ടിയിൽനിന്നുപോലും ഇത്രയേറെ എതിർസ്വരങ്ങൾ ഉയരാൻ ഇടയാക്കിയത്. ഈ വിഷയമുൾപ്പെടെ, ഇപ്പോൾ തയ്യാറാക്കിയിട്ടുള്ള ബ്രെക്സിറ്റ് കരാറിന്മേൽ പുനരാലോചനയില്ലെന്ന് യൂറോപ്യൻ യൂണിയൻ നേതൃത്വം വ്യക്തമാക്കുകയും ചെയ്തു. വിവിധ അംഗരാജ്യങ്ങളെക്കൊണ്ട് സമ്മർദം ചെലുത്താനുള്ള ശ്രമങ്ങളും ഇതിനിടെ തെരേസ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ഡച്ച് പ്രധാനമന്ത്രിയെ തെരേസ കഴിഞ്ഞദിവസം സന്ദർശിച്ചിരുന്നു.
തെരേസ മെയ്‌ക്കെതിരെ കൺസർവേറ്റീവ് പാർട്ടിയിൽ ഉടലെടുത്ത വിമതനീക്കം ശമിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇപ്പോൾ ഇങ്ങനെയൊരു നീക്കം നടത്തുന്നത് പാർട്ടിയെയും രാജ്യത്തെയും തളർത്തുകയേയുള്ളൂവെന്ന് മുതിർന്ന നേതാവായ ജോർജ് ഫ്രീമാൻ പറഞ്ഞു. പാർട്ടി ചെയർമാന് തെരേസയ്ക്കെതിരെ അവിശ്വാസം രേഖപ്പെടുത്തിക്കൊണ്ട് കത്തുകളയക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ ദുർബലപ്പെടുത്തുന്ന തീരുമാനം ഈ ഘട്ടത്തിലെടുക്കുകയാണെങ്കിൽ രാജ്യമൊരിക്കലും നമുക്ക് മാപ്പുതരില്ലെന്നും അദ്ദേഹം പറഞ്ഞു.