- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രാൻസിനെ വിറപ്പിച്ച മഞ്ഞക്കുപ്പായ സമരം ഇംഗ്ലണ്ടിലേക്കും വ്യാപിക്കുമോ? ഉടൻ ബ്രെക്‌സിറ്റ് ആവശ്യപ്പെട്ട് മഞ്ഞക്കുപ്പായമണിഞ്ഞ സംഘം ഇന്നലെ ലണ്ടനിലെ മൂന്നിടങ്ങളിൽ ഗതാഗതം തടസ്സപ്പെടുത്തി
ഇന്ധനനികുതി വർധനയ്‌ക്കെതിരേ ഫ്രാൻസിൽ പടർന്നുപിടിച്ച മഞ്ഞക്കുപ്പായക്കാരുടെ സമരം ബ്രിട്ടനിലേക്കും വ്യാപിക്കുകയാണോ? ബ്രെക്‌സിറ്റ് ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് അറുപതോളം മഞ്ഞക്കുപ്പായക്കാർ ബ്രിട്ടനിൽ മൂന്നിടത്ത് ഗതാഗത തടസ്സമുണ്ടാക്കിയത് അതതിന്റെ സൂചനയാണെന്ന് വിലയിരുത്തപ്പെടുന്നു. സെൻട്രൽ ലണ്ടനിലെ മൂന്ന് പാലങ്ങളിലാണ് ഇവർ പ്രതിഷേധമുയർത്തിയത്. വെസ്റ്റ് മിൻസ്റ്റർ ബ്രിഡ്ജ്, ടവർ ബ്രിഡ്ജ്, വാട്ടർലൂ ബ്രിഡ്ജ് എന്നിവിടങ്ങളിലായിരുന്നു ബ്രെക്‌സിറ്റ് നൗ എന്ന മുദ്രാവാക്യവുമായി ഇവരുടെ പ്രതിഷേധം. അറുപതോളംപേർ വരുന്ന സംഘം ആദ്യം വെസ്റ്റ്മിൻസ്റ്റർ ബ്രിഡ്ജിലാണ് വാഹനങ്ങൾ തടഞ്ഞത്. അവിടെനിന്ന് ഇവരെ പൊലീസ് നീക്കം ചെയ്തു. പിന്നീട് ഡൗണിങ് സ്ട്രീറ്റിലേക്ക് നീങ്ങിയ സംഘം ബ്രെക്‌സിറ്റ് ഗാനങ്ങളാലപിച്ചുകൊണ്ട് ടവർ ബ്രിഡ്ജിൽ നിലയുറപ്പിച്ചു. ഇരുപതുമിനിറ്റോളം അവിടെ ഗതാഗത തടസ്സമുണ്ടാക്കിയ സംഘത്തെ അവിടെനിന്നും പൊലീസ് തുരത്തി. പിന്നീട് സൗത്ത്ബാങ്കിലേക്ക് നീങ്ങിയ ഇവർ റോയൽ കോടതിയുടെ ഭാഗത്തേക്ക് പോവുകയും വാട്ടർലൂ ബ്രിഡ്ജിൽ ഗതാഗതം
ഇന്ധനനികുതി വർധനയ്‌ക്കെതിരേ ഫ്രാൻസിൽ പടർന്നുപിടിച്ച മഞ്ഞക്കുപ്പായക്കാരുടെ സമരം ബ്രിട്ടനിലേക്കും വ്യാപിക്കുകയാണോ? ബ്രെക്‌സിറ്റ് ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് അറുപതോളം മഞ്ഞക്കുപ്പായക്കാർ ബ്രിട്ടനിൽ മൂന്നിടത്ത് ഗതാഗത തടസ്സമുണ്ടാക്കിയത് അതതിന്റെ സൂചനയാണെന്ന് വിലയിരുത്തപ്പെടുന്നു. സെൻട്രൽ ലണ്ടനിലെ മൂന്ന് പാലങ്ങളിലാണ് ഇവർ പ്രതിഷേധമുയർത്തിയത്. വെസ്റ്റ് മിൻസ്റ്റർ ബ്രിഡ്ജ്, ടവർ ബ്രിഡ്ജ്, വാട്ടർലൂ ബ്രിഡ്ജ് എന്നിവിടങ്ങളിലായിരുന്നു ബ്രെക്‌സിറ്റ് നൗ എന്ന മുദ്രാവാക്യവുമായി ഇവരുടെ പ്രതിഷേധം.
അറുപതോളംപേർ വരുന്ന സംഘം ആദ്യം വെസ്റ്റ്മിൻസ്റ്റർ ബ്രിഡ്ജിലാണ് വാഹനങ്ങൾ തടഞ്ഞത്. അവിടെനിന്ന് ഇവരെ പൊലീസ് നീക്കം ചെയ്തു. പിന്നീട് ഡൗണിങ് സ്ട്രീറ്റിലേക്ക് നീങ്ങിയ സംഘം ബ്രെക്‌സിറ്റ് ഗാനങ്ങളാലപിച്ചുകൊണ്ട് ടവർ ബ്രിഡ്ജിൽ നിലയുറപ്പിച്ചു. ഇരുപതുമിനിറ്റോളം അവിടെ ഗതാഗത തടസ്സമുണ്ടാക്കിയ സംഘത്തെ അവിടെനിന്നും പൊലീസ് തുരത്തി. പിന്നീട് സൗത്ത്ബാങ്കിലേക്ക് നീങ്ങിയ ഇവർ റോയൽ കോടതിയുടെ ഭാഗത്തേക്ക് പോവുകയും വാട്ടർലൂ ബ്രിഡ്ജിൽ ഗതാഗതം തടയുകയും ചെയ്തു.
ഫൈറ്റിങ് ഫോർ ജസ്റ്റിസ് ഗ്രൂപ്പിലെ അംഗങ്ങളാണ് മഞ്ഞക്കുപ്പായമണിഞ്ഞ് പ്രതിഷേധമുയർത്തിയത്. മദ്യപിച്ച് വാഹനമോടിച്ചയാളുടെ അശ്രദ്ധയിൽ ജോർജ് വിൽക്കിൻസൺ, ഡോഷ് മക്ഗിന്നസ്, ഹാരി റൈസ് എന്നീ കൗമാരക്കാർ മരിച്ചതിനെത്തുടർന്ന് രൂപംകൊണ്ട പ്രസ്ഥാനമാണിത്. ജയ്‌നേഷ് ചുഡാസാമ ഓടിച്ച ഔഡി കാറിടിച്ചാണ് ഇവർ മരിച്ചത്. തീവ്ര വലതുപക്, സംഘടനകളുടെ പിന്തുണയോടെ ചുഡാസാമയ്‌ക്കെതിരായ കേസ് ഇവർ വാദിക്കുകയും ചുഡഡാമയ്ക്ക് 13 വർഷത്തെ തടവുശിക്ഷ ലഭിക്കുകയും ചെയ്തിരുന്നു.
മിനിമം സാലറിക്കുവേണ്ടിയും നികുതിയിളവുകൾക്കുവേണ്ടിയുമാണ് ഫ്രാൻസിൽ ഒരുമാസത്തോളം മഞ്ഞക്കുപ്പായക്കാർ പ്രതിഷേധമുയർത്തിയത്. ഒന്നരലക്ഷത്തോളം പേർ പങ്കെടുത്ത പ്രക്ഷോഭം രാജ്യത്തെ പല ദിവസങ്ങളിലും പ്രക്ഷുബ്ധമാക്കി. ആയിരക്കണക്കിനാളുകൾ അറസ്റ്റിലായി. എന്നാൽ, സമരക്കാർ പ്രതീക്ഷിച്ചതിനും അപ്പുറത്ത് പ്രസിഡന്റ് എമ്മാനുവൽ മാക്രോൺ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതോടെ, സമരം അവസാനിക്കുകയായിരുന്നു. ഫ്രാൻസിലെ സമരം വിജയം കണ്ടതിന്റെ ആവേശത്തിലാണ് അതേ മാതൃകയിൽ ഈ സംഘം ബ്രിട്ടനിലും സമരം നടത്തിയതെന്നാണ് കരുതുന്നത്.
ഫ്രാൻസിൽ വിവിധ നഗരങ്ങളിലായ ശനിയാഴ്ച നടന്ന സമരത്തിൽ 136000 പേർ പങ്കെടുത്തെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. 1700 പേർ അറസ്റ്റിലായി. പാരീസിലാണ് സമരം ഏറ്റവും കൂടുതൽ ശക്തമായത്. കച്ചവട സ്ഥാപനങ്ങളും മ്യൂസിയങ്ങളും സ്മാരകങ്ങളും ഈഫൽ ടവറും ഇതേത്തുടർന്ന് അടച്ചിടേണ്ടിവന്നു. മാഴ്‌സെയിലും ടുളൂസിലും ബോർഡോയിലും സമാനമായ രീതിയിൽ സമരമുണ്ടായി. ഇടപെടാതെ തരമില്ലെന്ന ഘട്ടത്തിലാണ് പ്രസിഡന്റ് രംഗത്തെത്തിയതും ഇളവുകൾ പ്രഖ്യാപിച്ചതും.