- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആർടിസിയിൽ റാങ്ക് പട്ടികയിലുള്ളവരെ കോടതി കനിഞ്ഞപ്പോൾ പ്രതീക്ഷയോടെ തദ്ദേശ സ്വയംഭരണ വകുപ്പിലെ ഒരു വിഭാഗം; പഞ്ചായത്ത് വണ്ടിയുടെ വളയം പിടിക്കാൻ കഴിയാതെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഡ്രൈവർമാർ; പഞ്ചായത്ത് സമിതികൾ ശുപാർശ നൽകിയില്ല എന്ന വാദം നിരത്തി ലിസ്റ്റിൽ നിന്ന് ഡ്രൈവർമാരെ നിയമിക്കാതെ സർക്കാരും; ലിസ്റ്റ് നിരസിച്ച് നിയമനം നൽകുന്നത് പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ അടുപ്പക്കാർക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസിയിലെ എംപാനൽ ജീവനക്കാരെ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പിരിച്ച് വിടുകയും അഡ്‌വൈസ് മെമോ കൈപ്പറ്റിയവരെ നിയമിക്കുകയും ചെയ്തിരുന്നു. ഇവരുടെ ട്രെയ്‌നിങ്ങ് പുരോഗമിക്കുകയാണ്. പിഎസ്‌സി ലിസ്റ്റ് ഉള്ളപ്പോൾ എന്തിന് ദിവസവേതന വിഭാഗത്തിൽ ആളുകളെ നിയമിക്കുന്നു എന്നതായിരുന്നു ചോദ്യം. സമാനമായ ചോദ്യമാണ് ഇപ്പോൾ തദ്ദേശ സ്വയംഭരണ വകുപ്പിലെ ഡ്രൈവർ തസ്തികയിൽ നടക്കുന്ന നിയമനങ്ങളെ സംബന്ധിച്ചും ഉയർന്ന് വരുന്നത്. 21 .8 .2017ൽ കൂടിയ പതിനാലാം കേരള നിയമസഭ ഏഴാം സമ്മേളനത്തിൽ ബഹുമാനപ്പെട്ട നിയമസഭാ സാമാജികൻ ശ്രീ പി ഉബൈദുള്ള പഞ്ചായത്ത് വകുപ്പിലെ ഔദ്യോഗിക വാഹനങ്ങളെ പറ്റി ചോദിച്ച ചോദ്യങ്ങൾക്ക് ബഹുമാനപ്പെട്ട തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോക്ടർ കെ ടി ജലീൽ നൽകിയ മറുപടിയാണ് ഇപ്പോൾ ഇങ്ങനെ ഒരു ചർച്ച ഉയർന്ന് വരുന്നതിന്റെ മറ്റൊരു കാരണം. കേരളത്തിലേ പഞ്ചായത്തിലേ വാഹനങ്ങളുടെ എണ്ണവും, അതിൽ ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാരുടെയും താൽക്കാലിക ജീവനക്കാരുടെയും എണ്ണവും വെളിപ്പെടുത്താമോ എന്ന മലപ്പുറം എംഎൽഎ ഉബ
തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസിയിലെ എംപാനൽ ജീവനക്കാരെ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പിരിച്ച് വിടുകയും അഡ്‌വൈസ് മെമോ കൈപ്പറ്റിയവരെ നിയമിക്കുകയും ചെയ്തിരുന്നു. ഇവരുടെ ട്രെയ്‌നിങ്ങ് പുരോഗമിക്കുകയാണ്. പിഎസ്‌സി ലിസ്റ്റ് ഉള്ളപ്പോൾ എന്തിന് ദിവസവേതന വിഭാഗത്തിൽ ആളുകളെ നിയമിക്കുന്നു എന്നതായിരുന്നു ചോദ്യം. സമാനമായ ചോദ്യമാണ് ഇപ്പോൾ തദ്ദേശ സ്വയംഭരണ വകുപ്പിലെ ഡ്രൈവർ തസ്തികയിൽ നടക്കുന്ന നിയമനങ്ങളെ സംബന്ധിച്ചും ഉയർന്ന് വരുന്നത്. 21 .8 .2017ൽ കൂടിയ പതിനാലാം കേരള നിയമസഭ ഏഴാം സമ്മേളനത്തിൽ ബഹുമാനപ്പെട്ട നിയമസഭാ സാമാജികൻ ശ്രീ പി ഉബൈദുള്ള പഞ്ചായത്ത് വകുപ്പിലെ ഔദ്യോഗിക വാഹനങ്ങളെ പറ്റി ചോദിച്ച ചോദ്യങ്ങൾക്ക് ബഹുമാനപ്പെട്ട തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോക്ടർ കെ ടി ജലീൽ നൽകിയ മറുപടിയാണ് ഇപ്പോൾ ഇങ്ങനെ ഒരു ചർച്ച ഉയർന്ന് വരുന്നതിന്റെ മറ്റൊരു കാരണം.
കേരളത്തിലേ പഞ്ചായത്തിലേ വാഹനങ്ങളുടെ എണ്ണവും, അതിൽ ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാരുടെയും താൽക്കാലിക ജീവനക്കാരുടെയും എണ്ണവും വെളിപ്പെടുത്താമോ എന്ന മലപ്പുറം എംഎൽഎ ഉബൈദുള്ളയുടെ ചോദ്യത്തിന് അന്ന് മന്ത്രി നൽകിയ മറുപടി 1236 ഔദ്യോഗിക വാഹനങ്ങളുണ്ട് പഞ്ചായത്തിന്, അതിൽ 236സ്ഥിരം ഡ്രൈവർമാരാണ് ഉള്ളത്, കൂടാതെ 793 താൽക്കാലിക ജീവനക്കാരും ഡ്രൈവർമാരായി ജോലിചെയ്യുന്നു എന്നായിരുന്നു.വാഹനം ഉള്ളതും എന്നാൽ ഡ്രൈവർ തസ്തിക ഇല്ലാത്തതുമായ ഗ്രാമപഞ്ചായത്തുകളിൽ അതാത് ഭരണസമിതിയുടെ തീരുമാനപ്രകാരം താൽക്കാലിക ജീവനക്കാരേ നിയമിക്കുന്നത് യാതൊരു വിധ യോഗ്യത പരിക്ഷയോ മാനദണ്ഡമോ കൂടാെയാണ്.
ഗ്രാമപഞ്ചായത്തുകളിൽ ഡ്രൈവർ തസ്തിക സൃഷ്ടിക്കുന്നത് അതാത് ഗ്രാമപഞ്ചായത്ത് ഭരണസമിതികൾ തീരുമാനം കൈക്കൊള്ളുന്ന മുറയ്ക്ക്,
പ്രൊപ്പോസലുകൾ ഉചിതമായ മാർഗ്ഗേന ഗവൺമെന്റ് ലഭിക്കുമ്പോൾ ആണ്. അതായത് ഡ്രൈവറേ ആവശ്യമുണ്ടെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ട് പ്രൊപ്പോസലുകൾ അയക്കുമ്പോൾ മാത്രം പരിശോധിച്ച് തീരുമാനം കൈ കൊണ്ട് തസ്തികകൾ സൃഷ്ടിക്കുന്നു. എൽഡിവി റാങ്ക് ലിസ്റ്റ്ിൽ ഉൾപ്പെട്ട നിരവധിപേർ പുറത്ത് നിൽക്കുമ്പോൾ മിക്കവാറും ഇത്തരം തസ്തികകൾ രാഷ്ട്രീയ ആശ്രിത നിയമനങ്ങൾ ആകുന്നുവെന്നാണ് ഇപ്പോൾ ഉയരുന്ന ആക്ഷേപം. ഇത് 1980 ഒക്ടോബറിൽ ഇറങ്ങിയ സർക്കാർ ഉത്തരവ് പ്രകാരം തെറ്റാണ് എന്നും രേഖകൾ സഹിതം തെളിയിക്കുന്നു.
15 ദിവസത്തിൽ കൂടുതലായി ഒരു കാരണവശാലും ദിവസവേതനകാരെ ഡ്രൈവർമാരായി നിയമിക്കരുത് എന്നാണ് ചട്ടം. സർക്കാർ പുതിയ വാഹനം വാങ്ങിക്കുന്നതിന് ഒപ്പംതന്നെ പുതുതായി ഒരു ഡ്രൈവർ തസ്തിക കൂടി സൃഷ്ടിക്കേണ്ടതുണ്ട് എന്നീ ഉത്തരവുകൾ എന്തുകൊണ്ടാണ് സർക്കാരും ബന്ധപ്പെട്ട വകുപ്പും നാളിതുവരെ നടപ്പിലാക്കാത്തത് എന്നാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിയമനം ലഭിക്കാത്തവർ ചോദിക്കുന്നത്. ബഹുമാനപ്പെട്ട കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ കോടതിയിൽ നിന്നും എൽഡിവി ഡ്രൈവർ റാങ്ക് ലിസ്റ്റിൽപ്പെട്ട ഉദ്യോഗർത്ഥികൾ നേടിയെടുത്ത
'26.6.2018 ലെ OA (EKM) 1143/2018' നമ്പർ ഉത്തരവനുസരിച്ച് എറണാകുളം ജില്ലയിലെ സ്ഥിരം ഡ്രൈവർ തസ്തിക ഇല്ലാത്ത ഗ്രാമപഞ്ചായത്തുകളിൽ 2 മാസത്തിനകം താൽക്കാലിക ഡ്രൈവർമാരെ പിരിച്ച് വിട്ട് പകരം പുതിയ ഡ്രൈവർ ഗ്രേഡ് 2 തസ്തിക സൃഷ്ടിക്കണമെന്ന കോടതിയുടേ ഉത്തരവ് എന്തുകൊണ്ടാണ് വകുപ്പ് നിരസിച്ചത് എന്നും ഈ പശ്ചാത്തലത്തിൽ ചോദ്യം ഉയരുന്നു. അതായത് ചുരുക്കി പറഞ്ഞാൽ സർക്കാരിലേക്ക് തദ്ദേശ ഭരണ സമിതി അതാത് തദ്ദേശ സ്ഥാപനങ്ങളിൽ ഡ്രൈവർമാരെ നിയമിക്കേണ്ടതിന് ശുപാർശ ചെയ്യേണ്ടതിന് പകരം രാഷ്ട്രീയ ആശ്രിത നിയമനം തരപ്പെടുത്തി നൽകുന്നുവെന്നും ഭലത്തിൽ ടെസ്റ്റ് പാസായവൻ പുറത്ത് നിൽക്കുന്നുവെന്നുമാണ്.