ഡീലൊന്നുമില്ലാതെ യുകെ യൂറോപ്യൻ യൂണിയനിൽ നിന്നും വേർപെട്ട് പോകുന്നതിനുള്ള സാധ്യത വർധിച്ചതോടെ ഇതിനെ നേരിടുന്നതിനുള്ള അടിയന്തിര പദ്ധതികളുമായി സർക്കാർ രംഗത്തെത്തി. ഇത് പ്രകാരം യുദ്ധകാലത്തെ തയ്യാറെടുപ്പുകളാണ് ഗവൺമെന്റ് നടത്തി വരുന്നത്. ഇതിന്റെ ഭാഗമായി അടുത്ത ആഴ്ച മുതൽ ഭക്ഷണങ്ങൾ കരുതാനും പകരം റൂട്ടുകൾ കണ്ടെത്താനും പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. പട്ടാളത്തിന്റെ സഹായത്തോടെ ബ്രെക്സിറ്റ് പ്രതിസന്ധി മറികടക്കുന്നതിനാണ് തെരേസ മേയും കൂട്ടരും രംഗത്തിറങ്ങിയിരിക്കുന്നത്.

ഇതിനായി ജനുവരിയോടെ മിലിട്ടറി പ്ലാനർ നിലവിൽ വരുന്നതായിരിക്കും. ബ്രെക്സിറ്റിനെ തുടർന്ന് കടുത്ത സാഹചര്യമുണ്ടായാൽ ജനത്തിന് അത്യാവശ്യ വസ്തുക്കൾ ഉറപ്പ് വരുത്തുന്നതിനായി ഡിപ്പാർട്ട്മെന്റ് ഓഫ് എൻവയോൺമെന്റ്, ഫുഡ് ആൻഡ് റൂറൽ അഫയേർസിന് മിനിസ്ട്രി ഓഫ് ഡിഫെൻസ് സൈന്യത്തിന്റെ സഹായം മിനിസ്ട്രി ഓഫ് ഡിഫെൻസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ബ്രെക്സിറ്റിനെ തുടർന്നുണ്ടാകുന്ന കടുത്ത സാഹചര്യങ്ങളെ നേരിടുന്നതിനായി കണ്ടിജൻസി പ്ലാനുകൾ തയ്യാറാക്കി വരുന്നുണ്ട്. വൈറ്റ്ഹാളിലെ ബ്ലൂപ്രിന്റിനെ അടിസ്ഥാനമാക്കിയുള്ള ഈ പദ്ധതികൾ ഓപ്പറേഷൻ യെല്ലോവാമർ എന്നാണ് അറിയപ്പെടുന്നത്.

നോ ഡീൽ ബ്രെക്സിറ്റിനെ തുടർന്ന് കലൈസിനും ഡോവറിനും മധ്യത്തിൽ വ്യാപാരം വളരെ ബുദ്ധിമുട്ടായിത്തീരുമെന്ന ആശങ്കയെ തുടർന്ന് അത്തരമൊരു സാഹചര്യത്തെ നേരിടുന്നതിനും പദ്ധതി തയ്യാറാക്കി വരുന്നുണ്ട്. ഇതിനെ തുടർന്ന് ബ്രിട്ടനിലേക്ക് ഭക്ഷ്യവസ്ത്തുക്കളും മറ്റ് അവശ്യ വസ്തുക്കളും എത്തിക്കുന്നതിന് പകരം റൂട്ട് കണ്ടെത്തുകയെന്നതും മിലിട്ടറി പ്ലാനറിന്റെ കർത്തവ്യമായിരിക്കും. വിദൂര പ്രദേശങ്ങളിലുള്ളവർക്ക് അവശ്യ വസ്തുക്കൾക്ക് ക്ഷാമം നേരിടുന്നില്ലെന്ന് ഇതിലൂടെ ഉറപ്പിക്കാനാണ് ഗവൺമെന്റ് ശ്രമം നടത്തുന്നത്.

ഗ്രാമപ്രദേശങ്ങളിൽ ഭക്ഷ്യ വസ്തുക്കൾക്ക് ക്ഷാമം നേരിടുന്നില്ലെന്ന് ഉറപ്പിക്കുന്നതിനായി അവയുടെ കരുതൽ മിനിസ്ട്രി ഓഫ് ഡിഫെൻസ് ലാൻഡിൽ സജ്ജമാക്കാനും നീക്കം നടക്കുന്നുണ്ടെന്ന് ഗവൺമെന്റ് ഉറവിടം വെളിപ്പെടുത്തുന്നു. ബ്രെക്സിറ്റിനെ തുടർന്ന് അവശ്യവസ്തുക്കളുടെ ക്ഷാമം രൂക്ഷമാകുന്നതിനെ തുടർന്ന് ബ്രിട്ടീഷുകാർക്ക് കടുത്ത ഭക്ഷ്യക്ഷാമം നേരിടുമെന്നാണ് ഓപ്പറേഷൻ യെല്ലോവാമർ കണക്കാക്കുന്നത്.

ഭക്ഷക്ഷാമം രൂക്ഷമാകുന്നതിനെ തുടർന്ന് കന്നുകാലികൾക്കുള്ള ഭക്ഷ്യവിഭവങ്ങൾ ഉൽപാദിപ്പിക്കുന്ന കൃഷിയിടങ്ങളിലും മറ്റും മനുഷ്യന് വേണ്ടുന്നത് ഉൽപാദിപ്പിക്കാൻ നിർബന്ധിതമാവുന്നതിനെ തുടർന്ന് കന്നുകാലികൽക്ക് ഭക്ഷ്യക്ഷാമമുണ്ടാകുമെന്നും ഇത് കന്നുകാലികളുടെ എണ്ണത്തെ കുറയ്ക്കുമെന്നും മുന്നറിയിപ്പുണ്ട്.