- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലങ്ങും വിലങ്ങും വച്ച ക്യാമറകൾ ലേഖകരുടെ ഓരോ നീക്കവും അപ്പോൾ ഹെഡ് ഓഫീസിൽ എത്തിക്കും; വാർത്തകളുടെ പ്രാധാന്യം നിശ്ചയിക്കുന്നതും ഹൈദരാബാദിൽ നിന്ന്; ശമ്പളത്തിൽ രണ്ട് തട്ട്; അംബാനിയുടെ മുന്തിയ ശമ്പളത്തിൽ വീണ പത്രക്കാർക്ക് കാര്യങ്ങളുടെ കിടപ്പ് അത്ര പന്തിയല്ലെന്ന് പരാതി
തിരുവനന്തപുരം: തലങ്ങും വിലങ്ങും നിരീക്ഷണ ക്യാമറകൾ. ജീവനക്കാർ സദാ ക്യാമറാനിരീക്ഷണത്തിൽ. അനങ്ങിയാൽ ഹൈദരാബാദിലെ മേലാളന്മാർ വിവരം അറിയും. പ്രധാനവാർത്തകൾ തീരുമാനിക്കുന്നത്. ഹൈദരാബാദിൽ നിന്ന്. നരേന്ദ്ര മോദി പ്രസംഗിച്ചാൽ അത് പ്രധാനവാർത്തയാക്കണം. മലയാളത്തിലെ ചാനൽ രംഗത്തെ അംബാനിഫിക്കേഷന്റെ നേർക്കാഴ്‌ച്ചകളാണ് ഇപ്പറഞ്ഞത്. അംബാനിയുടെ പുതിയ മലയാളം ചാനലായ ന്യൂസ് 18 ൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇങ്ങനെയൊക്കെയാണ്. വന്മുതൽ മുടക്കിൽ കേരളത്തിൽ ആരംഭിച്ച ചാനലിന്റെ ജീവനക്കാരിൽ പലരും ഇതുകൊണ്ടുതന്നെ അസ്വസ്ഥരാണ്. കോർപ്പറേറ്റ് വത്കരണമാണ് ന്യൂസ് 18 എന്ന വാർത്താചാനലിന്റെ പൊതുസംസ്‌കാരമെന്നാണ് സ്ഥാപനത്തിലെ ജേർണലിസ്റ്റുകളിൽ പലരും പറയുന്നത്. ജൂലൈ അഞ്ചിനാണ് കേരളത്തിൽ ന്യൂസ് 18 ഔദ്യോഗികമായി സംപ്രേഷണം തുടങ്ങിയത്. അന്നുമുതൽ ഇന്നുവരെ വാർത്തയുടെ കാര്യത്തിൽ മലയാളി സമൂഹത്തിൽ ഒരുചലനവും സൃഷ്ടിക്കാൻ ചാനലിന് ആയിട്ടില്ല. മറ്റ് ഭാഷകളിൽ ചാനൽ തുടങ്ങിയപ്പോൾ ആ സ്ഥലങ്ങളിലെ പ്രമുഖ ചാനലുകളിലെ ജേർണലിസ്റ്റുകളെ കൂട്ടുത്തോടെ ആകർഷിക്കാൻ അംബാനിക
തിരുവനന്തപുരം: തലങ്ങും വിലങ്ങും നിരീക്ഷണ ക്യാമറകൾ. ജീവനക്കാർ സദാ ക്യാമറാനിരീക്ഷണത്തിൽ. അനങ്ങിയാൽ ഹൈദരാബാദിലെ മേലാളന്മാർ വിവരം അറിയും. പ്രധാനവാർത്തകൾ തീരുമാനിക്കുന്നത്. ഹൈദരാബാദിൽ നിന്ന്. നരേന്ദ്ര മോദി പ്രസംഗിച്ചാൽ അത് പ്രധാനവാർത്തയാക്കണം. മലയാളത്തിലെ ചാനൽ രംഗത്തെ അംബാനിഫിക്കേഷന്റെ നേർക്കാഴ്‌ച്ചകളാണ് ഇപ്പറഞ്ഞത്. അംബാനിയുടെ പുതിയ മലയാളം ചാനലായ ന്യൂസ് 18 ൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇങ്ങനെയൊക്കെയാണ്. വന്മുതൽ മുടക്കിൽ കേരളത്തിൽ ആരംഭിച്ച ചാനലിന്റെ ജീവനക്കാരിൽ പലരും ഇതുകൊണ്ടുതന്നെ അസ്വസ്ഥരാണ്. കോർപ്പറേറ്റ് വത്കരണമാണ് ന്യൂസ് 18 എന്ന വാർത്താചാനലിന്റെ പൊതുസംസ്‌കാരമെന്നാണ് സ്ഥാപനത്തിലെ ജേർണലിസ്റ്റുകളിൽ പലരും പറയുന്നത്.
ജൂലൈ അഞ്ചിനാണ് കേരളത്തിൽ ന്യൂസ് 18 ഔദ്യോഗികമായി സംപ്രേഷണം തുടങ്ങിയത്. അന്നുമുതൽ ഇന്നുവരെ വാർത്തയുടെ കാര്യത്തിൽ മലയാളി സമൂഹത്തിൽ ഒരുചലനവും സൃഷ്ടിക്കാൻ ചാനലിന് ആയിട്ടില്ല. മറ്റ് ഭാഷകളിൽ ചാനൽ തുടങ്ങിയപ്പോൾ ആ സ്ഥലങ്ങളിലെ പ്രമുഖ ചാനലുകളിലെ ജേർണലിസ്റ്റുകളെ കൂട്ടുത്തോടെ ആകർഷിക്കാൻ അംബാനിക്ക് കഴിഞ്ഞിരുന്നു. എന്നാൽ കേരളത്തിൽ അത് സാധ്യമാകുന്നില്ലെന്നതാണ് വസ്തുത. ഏഷ്യാനെറ്റിൽ നിന്ന് കെ.പി. ജയ്ദീപും മനോരമയിൽ നിന്ന് രാജീവ് ദേവ് രാജും ടി.ജെ. ശ്രീലാലും ഇന്ത്യാവിഷനിൽ നിന്ന് ബി. ദിലീപ്കുമാറും എത്തിയതൊഴിച്ചാൽ മറ്റ് മാദ്ധ്യമപ്രമുഖരെ ആരെയും ആകർഷിക്കാൻ ചാനലിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ജയ്ദീപിന്റെയും രാജീവിന്റെയും ഒക്കെ സാന്നിദ്ധ്യം കൊണ്ട് മനോരമയിൽ നിന്നും ഏഷ്യാനെറ്റിൽ നിന്നുമൊക്കെ മുൻനിര മാദ്ധ്യമ പ്രവർത്തകരെ അടർത്തിയെടുക്കാമെന്നായിരുന്നു ന്യൂസ് 18 ന്റെ കണക്ക്കൂട്ടൽ. വൻതുകയാണ് ഈ ചാനലുകളിലെ മാദ്ധ്യമപ്രവർത്തകർക്ക് ന്യൂസ് 18 ന്റെ വാഗ്ദാനം. ഒരുലക്ഷം രൂപയ്ക്ക് മുകളിൽ പലർക്കും ശമ്പളം വാഗ്ദാനം ചെയ്തിട്ടും പലരും ഈ ആകർഷണ വലയത്തിൽ വീണിട്ടില്ല. മാതൃഭൂമി ന്യൂസ് ചാനലിലെ ഡെസ്‌കിലുള്ള പലരെയും ന്യൂസ് 18 സമീപിച്ചെങ്കിലും അനുകൂലമായ മറുപടിയല്ല ലഭിച്ചത്. ഇതിനിടെ ചാനലിലെ ജേർണലിസ്റ്റുകളിൽ പ്രകടമായ വേർതിരിവും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ശമ്പളത്തിലെ വലിയ അന്തരമാണ് പ്രധാനകാരണം.
റിപ്പോർട്ടർ, ടി.വി. ന്യൂ, ഇന്ത്യാവിഷൻ, ജീവൻ ടി.വി, കൈരളി, ജയ്ഹിന്ദ് തുടങ്ങിയ ചാനലുകളിൽ നിന്ന് ന്യൂസ് 18 ൽ എത്തിയ ഇടത്തരം ജേർണലിസ്റ്റുകൾക്ക് താരതമ്യേന കുറഞ്ഞ ശമ്പളമാണ് നൽകുന്നത്. പലർക്കും 25000 മുതൽ 35000 വരെയാണ് ശമ്പളം. എന്നാൽ ഏഷ്യാനെറ്റ്, മാതൃഭൂമി, മനോരമ ന്യൂസ് ചാനലുകളിലെ ജേർണലിസ്റ്റുകൾക്ക് ന്യൂസ് 18 ൽ എത്തിയാൽ ലക്ഷങ്ങൾ ശമ്പളം നൽകാമെന്നാണ് വാഗ്ദാനം. ഈ അന്തരം മറ്റ് ചാനലുകളിൽ നിന്ന് നേരത്തെ ചേക്കേറിയ മാദ്ധ്യമപ്രവർത്തകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. ഇതുകൂടാതെ മറ്റൊരു പ്രചരണവും ചാനലിൽ ആരംഭിച്ചുകഴിഞ്ഞു.
ഏഷ്യാനെറ്റ്, മാതൃഭൂമി തുടങ്ങിയ മുൻനിര ചാനലുകളിലെ മാദ്ധ്യമപ്രവർത്തകർ മാത്രമാണ് കഴിവുള്ളവരെന്നും മറ്റുള്ള ചാനലുകളിൽ നിന്ന് ന്യൂസ് 18 ൽ എത്തിയവർ വേണ്ടത്ര മികച്ചപ്രവർത്തനം കാഴ്‌ച്ചവെയ്ക്കുന്നില്ലെന്നും ഒരുസംഘം ചാനലിൽ പ്രചരണം നടത്തുന്നുണ്ട്. റിലയൻസിനെപ്പോലുള്ള ഒരു കുത്തക ഭീമൻ തങ്ങളെ പിരിച്ചുവിടാൻ പോലും മടിക്കില്ലെന്ന ഭീതിയിലാണ് അവർ. അതുകൊണ്ടുതന്നെ വ്യക്തമായ ഗ്രൂപ്പിസം അംബാനിയുടെ പുതിയ ചാനലിൽ മറനീക്കിപുറത്തുവന്നുകഴിഞ്ഞു. സ്വന്തം കസേര നാളെ കാണുമെന്നുപോലും ഉറപ്പില്ലെന്നാണ് ചാനലിലെ ഒരു മാദ്ധ്യമപ്രവർത്തകർ മറുനാടൻ മലയാളിയോട് പറഞ്ഞത്.
കോർപ്പറേറ്റ് വത്കരണത്തിന്റെ അമിതമായ സ്വാധീനവും ചാനലിൽ പ്രകടമാണ്. വാർത്തകളുടെ പ്രധാന്യം പോലും നിർണ്ണയിക്കുന്നത് അംബാനിയുടെ ചാനൽഗ്രൂപ്പായ ഇ.ടി.വിയിലെ മേലുദ്യോഗസ്ഥരാണ്. പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ പ്രസംഗം രാജ്യത്തെവിടെയെങ്കിലും നടന്നാൽ അത് മലയാളത്തിലും പ്രധാനവാർത്തയാക്കണമെന്നാണ് അവരുടെ പക്ഷം. കേരളത്തിലെ തനതുവാർത്തകൾ പലപ്പോഴും പ്രധാന്യമർഹിക്കാതെ പോകുന്നു. ഇത് ന്യൂസ് 18 ന്റെ തലപ്പത്തുള്ള മലയാളി ജേർണലിസ്റ്റുകളിലും അസ്വസ്ഥതയുളവാക്കിയിട്ടുണ്ട്. ഇത്കൂടാതെ ഓഫീസിലെമ്പാടും സർവ്വത്ര ക്യാമറകളാണ്.എല്ലായിടവും ക്യാമറാനിരീക്ഷണത്തിൽ.
ജീവനക്കാർ എന്ത് ചെയ്യുന്നു. ആരോടൊക്കെ സംസാരിക്കുന്നു. പണിചെയ്യുന്നുണ്ടോ തുടങ്ങിയവയൊക്കെ നിരീക്ഷിക്കലാണ് അംബാനിയുടെ അടുത്ത അനുയായികളുടെ പണി. സ്വതന്ത്രമാദ്ധ്യമപ്രവർത്തനത്തിന് ഇത് തടസ്സം സൃഷ്ടിക്കുന്നതായും ജേർണലിസ്റ്റുകൾ പരാതിപ്പെടുന്നു. എന്തായാലും മറ്റ് ഭാഷകളിലെ ചാനലുകളിൽ അംബാനിക്ക് നേടാനായ മേൽക്കൈ കേരളത്തിൽ നടപ്പാകുന്നില്ലെന്നതാണ് വസ്തുത.