തിരുവനന്തപുരം: ന്യൂസ് 18 ചാനലിലെ മാധ്യമ പ്രവർത്തകയുടെ ആത്മഹത്യാ ശ്രമത്തിലേക്കു നയിച്ച കാര്യങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു. വാർത്ത അവതാരകാരനായ സനീഷ് ഇളയിടത്തിനെതിരെ ആത്മഹത്യാ ശ്രമം നടത്തിയ മാധ്യമ പ്രവർത്തക പരാതി നൽകിയിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

ജോലിക്കിടയിൽ അകാരണമായി സനീഷ് നിരന്തരം അസഭ്യം വിളിക്കുകയും ടാര്‌ഗെറ് ചെയ്തു അപമാനിക്കുകയും ചെയ്യുന്നത് പതിവാണെന്നും സനീഷിന്റെ നിലപാട് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലേക്ക് വളർന്നതുകൊണ്ടാണ് നടപടി ആവശ്യപ്പെട്ടു പരാതി നൽകുന്നതെന്നും മാധ്യമ പ്രവർത്തടിക വ്യക്തമാക്കുന്നുണ്ട്. രണ്ടു മാസം മുൻപ് ലേഖിക ചാനൽ തലവൻ രാജീവ് ദേവരാജന് നൽകിയ പരാതിയുടെ കോപ്പിയാണ് ഇതോടപ്പം പ്രസിദ്ധീകരിക്കുന്നത്.

സനീഷിനെ കുറിച്ച് യാതൊരു പരാതിയും തനിക്കില്ലെന്നും അതെല്ലാം മറുനാടന്റെ ഭാവന ആണെന്നും മറ്റൊരു അഭിമുഖത്തിന്റെ പേരിൽ പ്രചരിപ്പിച്ചുകൊണ്ടിരുന്നവർക്കേറ്റ തിരിച്ചടിയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന രേഖകൾ. സനീഷിനെതിരെ യുവതി നൽകിയ പരാതിയെ തുടർന്നുണ്ടായ അവഹേളനങ്ങൾക്കു ഒടുവിൽ ആണ് ആത്മഹത്യാശ്രമം എന്നായിരുന്നു മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ആത്മഹത്യാ ശ്രമത്തിലേക്കു നയിച്ച പ്രകോപനങ്ങൾക്കു യുവതിയുടെ പരാതിയിൽ സനീഷിന്റെ പേരുണ്ടായിരുന്നില്ല. ഏഷ്യാനെറ്റിലെ ചിത്രം വിചിത്രത്തിലൂടെ പ്രസിദ്ധനായ ലാലു ശശിധരൻ പിള്ള അടക്കമുള്ളവർക്കെതിരെയാണ് പെൺകുട്ടി മൊഴി നൽകിയതും പൊലീസ് കേസെടുത്തതും. എന്നാൽ ജാതി പറഞ്ഞു സനീഷ് സ്ത്രീത്വത്തെ അപമാനിച്ചു എന്ന് പെൺകുട്ടി നേരത്തെ പരാതി നൽകിയതായി വ്യക്തമായതോടെ സനീഷിനെ ന്യായീകരിച്ചു രംഗത്ത് ഇറങ്ങിയ ഡെക്കാൻ ഹെറാൾഡ് എക്‌സിക്യൂട്ടീവ് എഡിറ്റർ കെ ജെ ജേക്കബ് അടക്കമുള്ളവർ വെട്ടിലായിരിക്കുകയാണ്. ഈ മൊഴി പെൺകുട്ടി പൊലീസിനോട് ആവർത്തിക്കുകയും ചെയ്തു. ഇതോടെ സനീഷിനെതിരെ വേറെ കേസ് രെജിസ്റ്റർ ചെയ്യുമെന്ന് ഉറപ്പായിരിക്കുകയാണ്.

സനീഷ് തന്നെ പരസ്യമായി അപമാനിച്ചെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയെന്നും കാട്ടി രണ്ട് മാസം മുൻപാണ് എഡിറ്ററായ രാജീവ് ദേവരാജിനു പരാതി നൽകിയത്. പിസിആറിന്റെ ചുമതല ഉണ്ടായിരുന്ന തന്നെ വാർത്താ അവതാരകനായ സനീഷ് പരാതിൽ എഴുതാൻ പോലും അറയ്ക്കുന്ന തരത്തിൽ തെറി വിളിച്ചെന്നാണ് പെൺകുട്ടി പാരതിയിൽ പറഞ്ഞിരിക്കുന്നത്. തെറ്റ് വരുത്തിയിട്ടുണ്ടെങ്കിൽ എഡിറ്റോറിയൽ വിഭാഗത്തിന് തന്നോട് നേരിട്ട് വിശദീകരണം ചോദിക്കാവുന്നതാണ്. എന്നാൽ ന്യൂസ് പോകുന്നതിനിടെ തന്നെ സനീഷ് അധിക്ഷേപിച്ചതും വസ്തതയ്ക്കു നിരക്കാത്ത കാര്യങ്ങൾ പറഞ്ഞ് മാനസികമായി തളർത്തിയതിനു നടപടി സ്വീകരിക്കണമെന്നുമാണ് ഈ പെൺകുട്ടി രജീവ് ദേവരാജിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഈ പരാതിയിൽ നടപടി എടുക്കാതെ പൂഴ്‌ത്തി വയ്ക്കാനാണ് രാജീവ് ദേവരാജ്ശ്രമിച്ചത്.

ഇതേത്തുടർന്ന് ഹൈദ്രാബാദിലുള്ള എച്ച്.ആർ മേധാവിക്കും ഈ പെൺകുട്ടി വിശദീകരണം നൽകിയിട്ടുണ്ട്. തനിക്ക് ഒരിക്കലും താങ്ങാനാകാത്ത മാനസിക സമ്മർദ്ദമാണ് സനീഷിന്റെ ഭാഗത്ത് നിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നാണ് പെൺകുട്ടി പറഞ്ഞിരിക്കുന്നത്. ലല്ലുശശിധരപിള്ളയ്ക്ക് തന്നെ കാണുമ്പോൾ എന്തുകൊണ്ടാണ് ചൊറിച്ചിൽ ഉണ്ടാകുന്നതെന്ന് അറിയില്ലെന്നും ഇവർ പറയുന്നു. പുറത്തു പറയാൻ പോലും കഴിയാത്ത തരത്തിലുള്ള അസഭ്യവർഷമാണ് സനീഷ് നടത്തിയത്. എന്നാൽ താൻ അന്നു നിരപരാധി ആയിരുന്നെന്നാണ് ഇവർ വിശദീകരിച്ചിരിക്കുന്നത്. ഇതിനിടെഇ സനീഷ് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ തന്നോടു പെരുമാറിയെന്ന് കഴക്കൂട്ടം സി.ഐയ്ക്ക് ഇന്നു നൽകിയ മൊഴിയിലും ഇവർ വ്യക്താമാക്കിയിട്ടുണ്ട്.

ഇടതു ചിന്തകനായി സോഷ്യൽ മീഡിയ കൊണ്ടാടുന്ന ചിത്രം വിചിത്രം ഫെയിം ലല്ലു ശശിധരൻ പിള്ള അടക്കമുള്ളവർ പെൺകുട്ടിയെ അധിക്ഷേപിക്കുക പതിവായിരുന്നു എന്നും ഇപ്പോൾ വ്യക്തമാവുന്നുണ്ട്. ഒരു മുന്പരിചയവും ഇല്ലാതിരിയുന്നിട്ടും ഇതുവരെ ഒരുമിച്ചു പ്രവർത്തിച്ചിട്ടില്ലാതിരുന്നിട്ടും പരാതിക്കു ശേഷം ലല്ലു നിരന്തമായി ചൊരിയുമായിരുന്നു എന്നാണ് പെൺകുട്ടിയുടെ മൊഴി. ഇക്കാര്യം ദളിത് ആക്ടിവിസറ്റായ ധന്യ രാമനും തന്റെ പോസ്റ്റിൽ എടുത്തു പറയുന്നുണ്ട്.

സനീഷിനെതിരെ പെൺകുട്ടി മെഴി നൽകിയ സാഹചര്യത്തിൽ പരാതി രാജീവ് മുക്കിയെന്നതും ഗൗരവമായ വിഷയമാണ്. ഇത് പ്രത്യേക കേസായി രജിസ്റ്റർ ചെയ്യുമെന്നാണ് പൊലീസ് നൽകുന്ന സൂചന. യുവതിയെ മാനസികമായി തകർക്കാൻ ലല്ലു ശശിധരനും സിഎൻ പ്രകാശും ദിലീപ് കുമാറും ശ്രമിച്ചുവെന്നാണ് ആരോപണം. യുവതിയുടെ മൊഴി പൊലീസ് സൂക്ഷ്മമായി വിശകലനം ചെയ്തശേഷമാകും നടപടിയെന്ന് കഴക്കൂട്ടം സിഐ വ്യക്തമാക്കി.

ദളിത് പീഡന വകുപ്പുകളും കേസിൽ ഉൾപ്പെടുത്തേണ്ടി വരും. അങ്ങനെ വന്നാൽ കേസ് കൂടുതൽ കടുക്കും. ഈ സാഹചര്യത്തിൽ പൊലീസ് അറസ്റ്റ് ചെയ്യുന്നവർക്ക് ദീർഘകാലം അഴിക്കുള്ളിലാക്കാനുള്ള സാധ്യത തെളിയും. ഇക്കാര്യത്തിൽ ഉറച്ച നിലപാടാണ് മുഖ്യമന്ത്രിയും സ്വീകരിച്ചിരിക്കുന്നത്. ഇതിനിടെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ജയരാജനെ കണ്ട് സ്വാധീനം ചെലുത്താനുള്ള ശ്രമങ്ങളും തലസ്ഥാനത്തെ ഇടതു ബുദ്ധിജീവികളായ മാധ്യമ പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. എന്നാൽ സ്ത്രീ പീഡനവും ആത്മഹത്യാശ്രമവും ആയതിനാൽ വിഷയത്തിൽ ഇടപെടേണ്ടതില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്വീകരിച്ചിരിക്കുന്നത്. ഇതിനിടെ ആരേയും അറസ്റ്റ് ചെയ്യിക്കാതിരിക്കാനുള്ള നീക്കം പൊലീസ് തലത്തിലും സജീവമാണ്. പ്രതികളെല്ലാം ഇടതു സൈബർ ഗുണ്ടകളാണെന്ന ന്യായം നിരത്തിയാണ് ചില സി.പി.എം നേതാക്കൾ ചരടുവലി നടത്തുന്നത്.

കേസിൽ രാജീവ് ഒന്നാം പ്രതിയും ദിലീപ് രണ്ടാം പ്രതിയും ലല്ലു മൂന്നാം പ്രതിയും സിഎൻ പ്രകാശ് നാലാം പ്രതിയുമാകുമെന്നാണ് സൂചന. സനീഷിനെ പ്രതിചേർക്കുന്നതിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ദളിത് പീഡന വകുപ്പ് ഒഴിവാക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. ഇത് സനീഷിന് വേണ്ടിയാണെന്നാണ് ആക്ഷേപം. ആശുപത്രിയിലുള്ള മാധ്യമ പ്രവർത്തകയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. അതിന് ശേഷം തൊഴിലിടത്തെ പീഡനത്തിൽ അന്തിമ തീരുമാനം എടുക്കും. എന്നാൽ കടുത്ത തൊഴിൽ പീഡനമാണ് നടന്നതെന്നും. അതാണ് ആത്മഹത്യയിലേക്ക് കാര്യങ്ങളെത്തിച്ചതെന്നും ആരോപണമുണ്ട്. ഇത് തിരുവനന്തപുരത്തെ പത്രക്കാർ ഉയർത്തുന്നുണ്ട്. അതിനാൽ പെൺകുട്ടിയുടെ മൊഴിക്ക് അനുസരിച്ച് കേസെടുക്കേണ്ട അവസ്ഥയാണുള്ളത്.

മംഗളം ഹണിട്രാപ് വിവാദത്തിൽ കുടുങ്ങിയപ്പോൾ സിഇഒ അജിത് കുമാർ അടക്കമുള്ളവർ അറസ്റ്റിലായപ്പോൾ ധാർമികത ഉയർത്തി നിന്നവരാണ് ഇപ്പോൾ ചാനൽ 18 കേരളയിലെ മാധ്യമ പ്രവർത്തകരെ രക്ഷിക്കാൻ ശ്രമിക്കുന്നത്. മാധ്യമ പ്രവർത്തകയെ ആശുപത്രിയിലെത്തിച്ചപ്പോൾ ഓടിയെത്തി ഭഷ്യ വിഷബാധയെന്ന് ആശുപത്രിക്കാരെ തെറ്റിധരിപ്പിച്ചത് ഗുരുജി എന്ന് അറിയപ്പെടുന്ന ന്യൂസ് എഡിറ്ററായ സന്തോഷ് നായറാണെന്ന ആക്ഷേപവും ജീവനക്കാർക്കിടയിൽ ശക്തമായിട്ടുണ്ട്.

ഇതിനിടെ പ്രശ്‌നം ഗുരുതരമായതോടെ ആരോപണത്തിൽപ്പെട്ട മാധ്യമപ്രവർത്തകരാരും രണ്ടു ദിവസമായി ഓഫീസിൽ എത്തുന്നില്ല. അറസ്റ്റ് ഭയന്ന് ഒളിവിലാണെന്ന അഭ്യൂഹവും ശക്തമായിട്ടുണ്ട്. ഐസിയുവിലായിരുന്ന യുവതി വാർഡിലേക്ക് മാറിയ ശേഷമാണ് ഇന്ന് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. എഡിറ്റർ രാജീവ് ദേവരാജ്, സീനിയർ ന്യൂസ് എഡിറ്റർ ലല്ലു ശശിധരൻപിള്ള, സീനിയർ അസോസിയേറ്റ് എഡിറ്റർ ബി ദിലീപ്കുമാർ, സി എൻ പ്രകാശ് എന്നിവർക്കെതിരെയാണ് നിലവിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. പുതിയ മൊഴിയുടെ പശ്ചാത്തലത്തിൽ സനീഷിനെതിരെ പട്ടികജാതി അതിക്രമം തടയൽ വകുപ്പു പ്രകാരവും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുക്കേണ്ടിവരും.

ധന്യാരാമന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം