- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
2036ൽ ഇന്ത്യയുടെ ജനസംഖ്യ 152.2 കോടിയിലെത്തും; 25 വർഷം കൊണ്ടുണ്ടാവുക 31.1 കോടിയുടെ വർദ്ധനവ്; രാജ്യത്തെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിൽ 463 ആയി വർദ്ധിക്കുമെന്നും റിപ്പോർട്ട്
ന്യൂഡൽഹി: 2036ൽ ഇന്ത്യയുടെ ജനസംഖ്യ 152.2 കോടിയിലെത്തുമെന്ന് റിപ്പോർട്ട്. 2011 ലെ സെൻസസ് പ്രകാരം 121.1 കോടി ജനങ്ങൾ (ഇപ്പോൾ ജനസംഖ്യ 138 കോടിയെന്നാണു കണക്കാക്കപ്പെടുന്നത്.) ആണ് ഇന്ത്യയിലുള്ളത്. 31.1 കോടിയുടെ വർദ്ധനവാണ് 25 വർഷം കൊണ്ട് ഇന്ത്യയുടെ ജനസംഖ്യയിൽ ഉണ്ടാവുക. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള ജനസംഖ്യാ കമ്മിഷൻ രൂപീകരിച്ച ജനസംഖ്യ വർധന സംബന്ധിച്ച സാങ്കേതിക സമിതിയുടേതാണ് വിലയിരുത്തൽ.
രാജ്യത്തെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിൽ 463 ആയി വർധിക്കും. 2011 ലെ കണക്കു പ്രകാരം ഇത് 368 ആണ്. ജനങ്ങളുടെ പ്രായഘടനയിലും മാറ്റമുണ്ടാകുമെന്നു സമിതി റിപ്പോർട്ടിൽ പറയുന്നു. ജോലി ചെയ്യാവുന്ന പ്രായപരിധിയിൽ ഉൾപ്പെടുന്നവരുടെ എണ്ണം വർധിക്കും. ഇത് രാജ്യത്തിന് നേട്ടമാകും. മുതിർന്നവരുടെ എണ്ണത്തിലും ആനുപാതിക വർധനയുണ്ടാകും. അതുകൊണ്ടുതന്നെ മരണനിരക്കു കൂടും. കുട്ടികളുടെ എണ്ണം കുറയും. 2011 ൽ ജനസംഖ്യയുടെ 50.2 % പേരും 24 വയസ്സിനു താഴെയുള്ള ചെറുപ്പക്കാരായിരുന്നുവെങ്കിൽ 2036 ൽ ഇത് 35.3 % ആയി കുറയും.
റിപ്പോർട്ട് അനുസരിച്ച് 2036ൽ ജനസംഖ്യയുടെ 20 ശതമാനം മാത്രമായിരിക്കും (2011 ൽ 30.9 %) 15 വയസ്സിൽ താഴെയുള്ളവർ. 15നും 59 വയസ്സിനും ഇടയിലുള്ളവരുടെ എണ്ണം 64.9% (2011 ൽ 60.7%) ആയി ഉയരും. 60 വയസ്സിനു മുകളിൽ: 14.9 %. (2011ൽ 8.4%)സംസ്ഥാനങ്ങളിൽ ഡൽഹിയിലാകും ഏറ്റവും കൂടുതൽ വർധന നിരക്ക്. ഹിമാചൽപ്രദേശിൽ ഏറ്റവും കുറവും.
ാേ2011-36 കാലത്തുണ്ടാകുന്ന 31.1 കോടിയുടെ വർധനയിൽ 17 കോടിയും ബിഹാർ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബംഗാൾ, മധ്യപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാകും. ഇതിൽ തന്നെ 19% ഉത്തർപ്രദേശിൽ മാത്രമാണ്. കേരളത്തിലെ ജനസംഖ്യ 2036 ൽ 3.69 കോടിയിലെത്തുമെന്നാണ് കമ്മിഷന്റെ നിഗമനം.