മനാമ: ഇന്ത്യൻ മിലിറ്ററി അറ്റാഷെ നൗഷാദ് അലി ഖാൻ ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. പുതുതായി നിയമിതനായ ഇന്ത്യൻ മിലിറ്ററി അറ്റാഷെ നൗഷാദ് അലി ഖാനെ സ്വീകരിച്ച ശേഷമാണ് ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫുമായ കൂടിക്കാഴ്‌ച്ച നടന്നത്.

പ്രതിരോധ മന്ത്രി ലഫ്. ജനറൽ അബ്ദുല്ല ബിൻ ഹസൻ അൽ നുഐമി, ചീഫ് ഓഫ് സ്റ്റാഫ് ലഫ്. ജനറൽ ദെയാബ് ബിൻ സാഖെർ അൽ നുഐമി എന്നിവരും സ്വീകരണ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ കമാൻഡർ ഇൻ ചീഫ് പ്രശംസിച്ചു.