കൊഹിമ: നാഗാലാൻഡിൽ പുതിയ ജില്ല രൂപീകരിച്ചു. നോക്ലാക്കിനെയാണ് പുതിയ ജില്ലയായി പ്രഖ്യാപിച്ചത്. ട്യൂസാങ് ജില്ല വിഭജിച്ചാണ് പുതിയ ജില്ല രൂപീകരിച്ചത്. മ്യാന്മറുമായി തുറന്ന അതിർത്തിയുള്ള ജില്ലയുടെ ആദ്യത്തെ ഡപ്യൂട്ടി കമ്മിഷണർ (കലക്ടർ) തൃശൂർ സ്വദേശിയായ റെനി വിൽഫ്രഡ് ആണ്.

ഒട്ടേറെ അപൂർവതകളുള്ള ജില്ലയാണ് നോക്ലാക്ക്. 60,000 ജനങ്ങളിൽ കെമുഗൻ ഗോത്രവർഗമാണ് ഭൂരിപക്ഷം. ചെങ്ങന്നൂർ എൻജിനീയറിങ് കോളജിൽ പഠിച്ച റെനി ഇൻഫോസിസിൽ ജോലി ചെയ്തിരുന്നു. 2015 നാഗാലാൻഡ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ്.