- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമ്മുടെ ഒരുമയും സൗഹൃദവും വിട്ടുവീഴ്ച ചെയ്യാതെ മുറുകെപ്പിടിക്കണം: കാന്തപുരം
കോഴിക്കോട്: ജാതി മതഭേദമന്യേ എല്ലാവരും ഒരുമിച്ചു നിന്ന് പൊരുതിയതുകൊണ്ടാണ് ഇന്ത്യക്ക് സ്വന്തന്ത്ര്യം നേടാനായത് എന്നും, ആ പൈതൃകം നാം ശ്രദ്ധയോടെ കാത്തു സൂക്ഷിക്കേണ്ട കാലമാണ് ഇതെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ പറഞ്ഞു.
1498 ൽ വാസ്കോഡ ഗാമ കോഴിക്കോട് ഇറങ്ങിയത് മുതലാണ് നമ്മുടെ ദുരിത കാലം ആരംഭിക്കുന്നത്. അതിനു മുമ്പ്, ചരിത്രാതീതകാലം മുതെലെ അറബികളുമായി ബന്ധമുണ്ടായിരുന്നുവെങ്കിലും അതേറ്റവും സൗഹൃദത്തിന്റേത് ആയിരുന്നു. പോർച്ചുഗീസുകാർ , ഫ്രഞ്ചുകാർ, ബ്രിട്ടീഷുകാർ നടത്തിയ അധിനിവേശത്തെ നാം ഒരുമിച്ചു നിന്ന് പൊരുതി. ആ സൗഹൃദം മാതൃകാപരമായ ഹൃദയ ബന്ധങ്ങൾ തീർത്തു.
സ്വാതന്ത്ര്യാനന്തരം ലോകത്തെ ഏറ്റവും ശ്രദ്ധേയമായ ഒരു രാജ്യമായി ഇന്ത്യ മാറുന്നത് വലിയ സാമ്പത്തിക പുരോഗതി കൊണ്ടായിരുന്നില്ല. മറിച്ചു, ബഹുസ്വരതക്കും, ഭിന്നമായ വിശ്വാസങ്ങളെ സഹ്ഷ്ണുതയോടെ കാണുന്ന സവിശേഷമായ ഭരണഘടനക്കും ഇന്ത്യയുടെ യശസ്സ് ഉയർത്തി. നാം എപ്പോഴും ഒരുമിച്ചു നിന്നു. ആ ഒരുമ ചിലയിടങ്ങളിൽ ശിഥിലമായി പോകുന്നത് അനുവദിച്ചു കൂട. അത് നമ്മുടെ പാരമ്പര്യത്തെ ദുര്‍ബലമാക്കും. രാജ്യത്തിന്റെ വളർച്ചയെ പിന്നോട്ട് വലിക്കും. അതിനാൽ സ്വതന്ത്ര ദിനത്തിന്റെ സന്ദേശം നമുക്കിടയിലെ ഐക്യവും സ്നേഹവും കൂടുതൽ ദൃഢമാവണം എന്നാവണമെന്നു കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു.