ഭോപ്പാൽ: മധ്യപ്രദേശിലെ മണ്ട്ല ജില്ലയിൽ നിന്ന് ഇക്കഴിഞ്ഞ മാർച്ചിൽ തട്ടിക്കൊണ്ടുപോയ പതിനാറ് വയസുള്ള പെൺകുട്ടിയെ നാല് മാസത്തിന് ശേഷം പൊലീസ് രക്ഷപെടുത്തി. മണ്ട്ലയിൽ നിന്ന് 310 കിലോമീറ്റർ അകലെയുള്ള സാഗർ ജില്ലയിലെ ഗ്രാമത്തിൽ നിന്നാണ് പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയത്. സാഗർ, മണ്ട്ല എന്നിവിടങ്ങളിലെ പൊലീസിന്റെ സംയുക്ത നീക്കത്തിനൊടുവിൽ ധ്വാര ഗ്രാമത്തിലെ ബഹാദൂർ യാദവിന്റെ വീട്ടിൽ നിന്നാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. ബഹാദൂർ യാദാവ് എന്നയാളുടെ 19കാരനായ മകന്റെ ഭാര്യയാക്കി വെച്ചിരിക്കുകയായിരുന്നു പെൺകുട്ടിയെ.

അനിതാ യാദവ് എ്‌ന സ്ത്രീയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ബഹാദൂർ യാദവിന് വിറ്റത്. 25,000 രൂവ വാങ്ങിയ ശേഷം ഇവർ പെൺകുട്ടിയെ ബഹാദൂർ യാദവിന് കൈമാറുകയായിരുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിന് അനിത യാദവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ബഹാദൂർ യാദവിന്റെ കുടുംബാംഗങ്ങളെ പ്രതിചേർക്കുമെന്നും പൊലീസ് പറഞ്ഞു.

പൊലീസ് കണ്ടെത്തുമ്പോൾ ബഹാദൂർ യാദാവിന്റെ വസതിയിൽ വളരെ ദയനീയമായ അവസ്ഥയിലായിരുന്നു പെൺകുട്ടി. വീടിന് വെളിയിലേക്ക് ഇറങ്ങുന്നതു പോലും വീട്ടുകാരുടെ കരർശന നിരീക്ഷണത്തിലായിരുന്നു. എന്നാൽ തന്റെ പരാതിയിൽ പൊലീസ് നടപടിയെടുത്തിട്ടില്ലെന്നും വിവേക് പവാർ, പ്രശാന്ത് ദുബെ എന്നീ സാമൂഹിക പ്രവർത്തകരുടെ ശ്രമം മൂലമാണ് മകളെ കണ്ടെത്താൻ കഴിഞ്ഞതെന്നും പെൺകുട്ടിയുടെ അമ്മ ആരോപിച്ചു. അനിത യാദവ് മകളെ തട്ടിക്കൊണ്ടുപോയതായി നാലുമാസം മുമ്പ് പൊലീസിൽ പരാതി നൽകിയെന്നും ഇക്കാര്യത്തിൽ പൊലീസ് നടപടിയെടുത്തില്ലെന്നും ലോക്ഡൗണിന് ശേഷം അന്വേഷിക്കാമെന്നും പൊലീസ് പറഞ്ഞതായി അവർ ആരോപിച്ചു. എന്നാൽ പൊലീസ് ഇക്കാര്യം നിഷേധിച്ചു.

പെൺകുട്ടിയെ തിരഞ്ഞിറങ്ങുമ്പോൾ അനിതയുടെ പേരല്ലാതെ മറ്റൊരു സൂചനയും തങ്ങൾക്കില്ലായിരുന്നുവെന്ന് പ്രശാന്ത് ദുബെ പറഞ്ഞു. തുടർന്ന് അന്വേഷണം സാഗറിൽ എത്തുകയായിരുന്നു. അവിടെ ചില സാമൂഹിക പ്രവർ്തതകരുടെ സഹായത്തോടെ കോവിഡ് എ്‌ന പേരിൽ നടത്തിയ സർവ്വേയിലാണ് പെൺകുട്ടിയെ ബഹാദൂറിന്റെ വീട്ടിൽ രഹസ്യമായി പാർപ്പിച്ചിരിക്കുന്ന വിവരം അറിഞ്ഞതെന്നും പ്രശാന്ത് ദുബൈ പറഞ്ഞു.