- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ മരുമകളാണ് ആ അമ്മായി അമ്മയെ കത്രിക കൊണ്ട് കുത്തിക്കൊന്നത്; 26കാരിയായ ലിൻസി കുഞ്ഞൂഞ്ഞമ്മയെ കത്രികയ്ക്ക് കുത്തിയത് ഭർത്താവുമായി വഴക്കുണ്ടാക്കുന്നതിനിടെ: കുഞ്ഞൂഞ്ഞമ്മയെ ആശുപത്രിയിലെത്തിച്ചത് സംഭവം നടന്ന് ഒരു മണിക്കൂറിന് ശേഷം
തിരുവല്ല: ഈ മരുമകളാണ് കഴിഞ്ഞ ദിവസം തിരുവല്ലയിൽഅമ്മായി അമ്മയെ കത്രികയ്ക്ക് കുത്തിക്കൊന്നത്. 26കാരിയായ ലിൻസി എന്ന മരുമകളെ സംഭവം നടന്നതിന് പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തു. നിരണം കൊമ്പങ്കേരി പ്ലാംപറമ്പിൽ ചാക്കോയുടെ ഭാര്യ കുഞ്ഞൂഞ്ഞമ്മ (66) ആണ് മരിച്ചത്. ഇവരുടെ മകൻ ബിജി ചാക്കോയുടെ ഭാര്യ ലിൻസി (26) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി 8നാണ് സംഭവം.
നിർമ്മാണത്തൊഴിലാളിയായ ബിജിയെ കഴിഞ്ഞ ദിവസം ചിലർ മർദിച്ചിരുന്നു. പരുക്കിനു ചികിത്സ തേടി തിരുവല്ലയിലെ ആശുപത്രിയിൽ പോയി മടങ്ങിയെത്തിയ ബിജിയും ലിൻസിയുമായി വഴക്കുണ്ടായി. ഇതിനിടയിലാണ് കുഞ്ഞൂഞ്ഞമ്മയ്ക്ക് കുത്തേറ്റതെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തു തന്നെ മരിച്ചു. ഒരുമണിക്കൂറിനു ശേഷമാണ് അയൽവാസികൾ വിവരം അറിയുന്നത്.
ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ സംഭവം നടന്ന കൊമ്പങ്കേരിയിലെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. ലിൻസിയെ റിമാൻഡ് ചെയ്തു. കുഞ്ഞൂഞ്ഞമ്മയുടെ സംസ്‌കാരം പിന്നീട്. മറ്റൊരു മകൻ വിൽസൺ. ലിൻസിക്ക് മാനസിക പ്രശ്‌നമുള്ളതായും റിപ്പോർട്ട് ഉണ്ട്.
മറുനാടന് മലയാളി ബ്യൂറോ