മലപ്പുറം: വിമാനത്താവളം അദാനി ഗ്രൂപ്പിന് അൻപത് വർഷത്തേയ്ക്ക് നടത്തിപ്പിന് നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ കേരള പ്രദേശ് പ്രവാസി ഗാന്ധി ദർശൻ വേദി പ്രതിഷേധിച്ചു.

വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണം പൊതു താൽപ്പര്യത്തിന് വിരുദ്ധമാണെന്നും സംസ്ഥാന സർക്കാർ സന്നദ്ധത അറിയിച്ചിട്ടും അത് തള്ളി സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും യോഗം മുന്നറിയിപ്പ് നൽകി.

ജില്ല ചെയർമാൻ, അബ്ദുൾ റഹ്മാൻ കാവുങ്ങൽ അധ്യക്ഷത വഹിച്ചു ടി.ജെ മാർട്ടിൻ, എ ഗോപലകൃഷണൻ എസ്, സുധീർ, ഡോ, അരവിന്ദാക്ഷൻ മനാട്ട് ജമാൽനാസർ, സി കരുണ കുമാർ, കെ,സുന്ദരൻ മലപ്പുറം എന്നിവർ പ്രസംഗിച്ചു.