മനാമ / ഇന്ത്യ: പികെ കുഞ്ഞാലിക്കുട്ടി MP ഇന്ത്യയിൽ കുടുങ്ങിയ ബഹ്റൈൻ പ്രവാസികളുടെ വിമാന യാത്രാ ക്ലേശം പരിഹരിക്കാൻ നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ടു ബഹ്റൈനിലെ ഇന്ത്യൻ അംബാസിഡർക്കു ഇമെയിൽ അയച്ചു. നിരവധി പേർക്ക് ജോലി നഷ്ട പ്പെടുന്ന അവസ്ഥ അംബാസിഡറുമായി പങ്കുവെച്ചു.

അംബാസിഡർ നൽകിയ മറുപടിയിൽ നിരവധി പ്രവാസികൾ ഇന്ത്യയിൽ കുടുങ്ങി കിടക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എന്നും അവരുടെ യാത്ര ബുദ്ധിമുട്ട് ഒഴിവാക്കാൻ രണ്ടു സർക്കാരുകളുമായും ബന്ധപ്പെടുന്നുണ്ട് എന്നും അറിയിച്ചു. കൂടാതെ ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന് ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള എയർ ബബിൾ ക്രമീകരണത്തിനുള്ള നിർദ്ദേശം നിലവിൽ ന്യൂഡൽഹിയിലെ സിവിൽ ഏവിയേഷൻ മന്ത്രാലയവുമായി സജീവ പരിഗണനയിലാണ് എന്നും അടുത്ത സെറ്റ് എയർ ബബിൾ ക്രമീകരണത്തിൽ ഇന്ത്യാ ഗവൺമെന്റിന്റെ പരിഗണനയ്ക്കായി 13 രാജ്യങ്ങളുടെ പട്ടികയിൽ ബഹ്റൈൻ ഉൾപ്പെടുത്തുമെന്ന് സൂചന സിവിൽ ഏവിയേഷൻ മന്ത്രി ബഹുമാനപ്പെട്ട ഹർദീപ് സിങ് പുരി ട്വീറ്റ് ചെയ്തിട്ടുമുണ്ട് എന്നും അറിയിച്ചു. ഇന്ത്യയിൽ കുടുങ്ങിയ പ്രവാസികളുടെ യാത്ര പ്രക്രിയകളെല്ലാം വേഗത്തിലാക്കാനുള്ള എല്ലാ പരിശ്രമങ്ങളും നടക്കുന്നു എന്നും ഇന്ത്യൻ അംബാസിഡർ ഹിസ് എക്സലൻസി പിയുഷ് ശ്രീവാസ്തവ എംപി കുഞ്ഞാലിക്കുട്ടിയെ അറിയിച്ചു.