- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്‌റിനിൽ കോവിഡ് മരണം 181 ആയി; ഇന്നലെ റിപ്പോർട്ട് ചെയ്തത് 358 കേസുകൾ
മനാമ: ബഹ്‌റിനിൽ കോവിഡ് ബാധിച്ച് മരിച്ച ആളുകളുടെ എണ്ണം 181 ആയി. ഇന്നലെ രണ്ടു പേരാണ് മരിച്ചത്. 73 ഉം 81 ഉം വയസ്സുള്ള സ്വദേശി വനിതകളാണ് മരണപ്പെട്ടത്.
ഇന്നലെ 358 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു ,ഇതിൽ 123 പേർ വിദേശ തൊഴിലാളികളാണ്.നിലവിൽ 3314 പോസിറ്റീവ് കേസുകളാണ് ഉള്ളത്. ഇതിൽ 36 പേരുടെ നില ഗുരുതരമാണ്.
ഇന്നലെ 538 പേർ രോഗമുക്തി നേടി ഇതോടെ ആകെ രോഗം ഭേദമായ ആളുകളുടെ എണ്ണം 45166 ആയി. ബഹ്‌റിനിൽ ഇതുവരെ 1,020803 ആളുകളിൽ കോവിഡ് ടെസ്റ്റ് നടത്തി
Next Story