കട്ടപ്പന: ഇടുക്കി ജലാശയത്തിന്റെ ഭാഗമായ മുത്തംപടിയിൽ മീൻപിടിക്കാൻ പോയ ഉപ്പുതറ സ്വദേശി മുങ്ങി മരിച്ചു. കണ്ണംപടി കൊല്ലത്തിക്കാവ് കാവനാൽ അഭിലാഷ്(30) ആണ് മരിച്ചത്. ഇടുക്കി വന്യജീവി സങ്കേതത്തിന്റെ ഭാഗത്ത് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ആയിരുന്നു അപകടം. ഈ സമയം സഹോദരൻ അനീഷും സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. ഇവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

മീൻപിടിക്കാനായി മറുകരയിൽ വല കെട്ടിയശേഷം തിരികെ നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. അഭിലാഷിനെ ഒപ്പമുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് അഗ്‌നിരക്ഷാസേന എത്തി നടത്തിയ തിരച്ചിലിൽ ആറരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: ശ്രീകല. മക്കൾ: ആദിയ, അബിലേഷ്.