- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
കോവിഡ് 19: വെസ്റ്റ് എഡ്മണ്ടനിലെ കാനഡ പോസ്റ്റ് താൽക്കാലികമായി അടച്ചു പൂട്ടി; കോവിഡ് രോഗം സ്ഥിരീകരിച്ചത് ഒരു ജീവനക്കാരന്
ഒരു ജീവനക്കാരന് കോവിഡ് 19 പോസിറ്റീവായതിനാൽ വെസ്റ്റ് എഡ്മണ്ടനിലെ കാനഡ പോസ്റ്റ് താൽക്കാലികമായി അടച്ചു പൂട്ടി. കമ്പനിക്ക് പുറത്തു നിന്നുമാണ് ജീവനക്കാരന് വൈറസ് ബാധിച്ചതെന്നും ഇയാൾക്ക് രോഗലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെന്നും കമ്പനി അറിയിച്ചു. ഈമാസം 16നാണ് ഇയാൾ അവസാനമായി കമ്പനിയിൽ ജോലിക്കെത്തിയത്.
അടുത്ത ദിവസം പ്രവർത്തനം തുടങ്ങുന്നതിന് മുമ്പായി വെസ്റ്റ് എഡ്മണ്ടൻ പ്ലാന്റ് അടച്ചതായി കാനഡ പോസ്റ്റ് അറിയിച്ചു. എല്ലാ ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി, മുൻകരുതൽ നടപടിയും അണുനശീകരണവും നടത്തുകയും ചെയ്തുവെന്ന് കാനഡ പോസ്റ്റ് പ്രസ്താവനയിൽ പറയുന്നു.
ആൽബർട്ട ഹെൽത്ത് സർവീസസുമായി ബന്ധപ്പെടുന്നതായും നിർദ്ദേശങ്ങൾ പാലിക്കുന്നതായും കമ്പനി അറിയിച്ചു.
Next Story