തിരുവനന്തപുരം: സംസ്ഥാനത്ത് റവന്യു വകുപ്പു പിരിക്കുന്ന ഒറ്റത്തവണ കെട്ടിടനികുതിയിൽ ഇളവു വരുത്തി സർക്കാർ ധനബിൽ നിയമസഭയിൽ പാസാക്കി. ബജറ്റിൽ പ്രഖ്യാപിച്ചതിനെക്കാൾ ഇളവുണ്ട്. കോവിഡ് കാരണം നികുതി പിരിക്കാത്തതിനാൽ കഴിഞ്ഞ ഏപ്രിൽ ഒന്നു മുതൽ ഈ ആനുകൂല്യം ലഭിക്കും. വാറ്റ് നികുതി കുടിശിക വരുത്തിയ വ്യാപാരികൾ മാപ്പാക്കൽ പദ്ധതിക്ക് (ആംെനസ്റ്റി) അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 30 വരെ നീട്ടി.