- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
അർബുദം ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്ന ബഹ്റൈനിലെ മലയാളി നഴ്‌സ് വിടവാങ്ങി; മരിച്ചത് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ വെച്ച്
മനാമ: ബഹ്റൈനിൽ ഹമദ് ടൗണിലെ സ്വകാര്യ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തിരുന്ന മലയാളി നഴ്‌സ് നിര്യാതയായി. ആലപ്പുഴ, ചെങ്ങന്നൂർ വെണ്മണി സ്വദേശിയായ ഭവ്യ വിശ്വനാഥ് (34 വയസ്) ആണ് മരിച്ചത്.
അർബുദ രോഗം ബാധിച്ചു ചികിത്സയിൽ ആയിരുന്നു. കഴിഞ്ഞ വർഷം നാട്ടിൽ പോയി ചികിത്സ നടത്തിയതിനെ തുടർന്ന് സ്ഥിതി മെച്ചപ്പെട്ടിരുന്നു. തുടർന്നാണ് ബഹ്റൈനിലേക്ക് തിരിച്ചു വന്നത്. എന്നാൽ ഒന്നര മാസം മുമ്പ് വീണ്ടും അസുഖം വീണ്ടും കൂടിയതിനെ തുടർന്ന് തുടർചികിത്സക്കായി നാട്ടിലേക്ക് പോയിരുന്നു.
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ വെച്ചു ഇന്നലെ വൈകീട്ടാണ് മരണം സംഭവിച്ചത്.
ഭർത്താവ് മനോജ് നാട്ടിൽ ഉണ്ട്. ഏഴ് വയസുകാരിയായ മകൾ തീർത്ഥ നാട്ടിൽ പഠിക്കുകയാണ്.
Next Story