- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അടിയന്തരമായി ഫ്‌ളു ഷോട്ട് എടുക്കണമെന്ന് സിഡിസി ഡയറക്ടർ
വാഷിങ്ടൺ ഡിസി: ഒട്ടും കാലതാമസം വരുത്താതെ എല്ലാവരും അടിയന്തരമായി ഫ്‌ളു ഷോട്ട് എടുക്കണമെന്ന് സിഡിസി ഡയറക്ടർ ഡോ. റോബർട്ട് റെഡ് ഫിൽഡ്. കൊറോണ വൈറസും ഇൻഫ്‌ളുവൻസയും ഇപ്പോഴും സജീവമായി നിൽക്കുമ്പോൾ ഇതിനെയെല്ലാം അൽപമെങ്കിലും തടയുന്നതിന് ഫ്‌ളു വാക്‌സിനാകുമെന്നും ഡയറക്ടർ പറഞ്ഞു. ഇതു സംബന്ധിച്ചു പ്രസ്താവന ഓഗസ്റ്റ് 24നാണ് സിഡിസി പുറത്തുവിട്ടത്.
കോവിഡ് 19, ഇൻഫ്‌ളുവൻസ് പാൻഡമിക്ക് ഒരുമിച്ച് ഭീഷണിയുയർത്തുന്നത് ആരോഗ്യവകുപ്പ് അധികൃതർക്കും തലവേദന സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്‌ളു സീസൺ ആരംഭിക്കുന്നതിനു മുമ്പു തന്നെ ആറുമാസം മുതൽ മുകളിലേക്ക് പ്രായമുള്ള എല്ലാവരും ഫ്‌ളു വാക്‌സിൻ നിർബന്ധമായും എടുത്തിരിക്കണം. യാതൊരു കാരണവശാലും വീഴ്ച വരുത്തരുതെന്നും ഡയറക്ടർ പറഞ്ഞു.
2018-2019 ഫ്‌ളു സീസണിൽ 46 ശതമാനത്തിൽ താഴെ മാത്രമാണ് ഫ്‌ളു വാക്‌സിൻ എടുത്തവരുടെ എണ്ണം. ഫ്‌ളു വാക്‌സിൻ എടുക്കുന്നത് ഹോസ്പിറ്റലൈസേഷന്റെ സംഖ്യ വളരെ കുറയ്ക്കും.ഓഗസ്റ്റ് അവസാനിക്കുകയും സെപ്റ്റംബർ ആരംഭിക്കുകയും ചെയ്യുന്നതോടെ ഫ്‌ളു വാക്‌സിൻ എടുക്കേണ്ട സമയം ആരംഭിക്കും. രോഗം വന്നതിനു ശേഷം ചികിത്സ നടത്തുന്നതിനേക്കാൾ, രോഗ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുകയാണ് ചെയ്യേണ്ടതെന്നും ഡോ. റോബർട്ട് റെഡ് ഫിൽഡ് പറഞ്ഞു.