സിംഗപ്പൂരിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 77 കോവിഡ് കേസുകൾ; രണ്ടു കമ്മ്യൂണിറ്റി കേസുകളും; അഞ്ചു പേർ വിദേശത്തു നിന്നു വന്നവരും

സിംഗപ്പൂർ: ഇന്ന് വ്യാഴാഴ്ച ഉച്ച വരെയുള്ള കണക്കുകൾ പ്രകാരം 77 പുതിയ കൊറോണ വൈറസ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ സിംഗപ്പൂരിലെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 56,572 ആയി.

ഇന്ന് റിപ്പോർട്ട് ചെയ്ത കണക്കിൽ രണ്ട് കമ്മ്യൂണിറ്റി കേസുകൾ ഉൾപ്പെടുന്നു. രണ്ട് സിംഗപ്പൂരുകാർക്കാണ് രോഗം ബാധിച്ചതെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.

വിദേശത്തു നിന്നു വന്ന അഞ്ചു പേർക്കും രോഗം സ്ഥിരീകരിച്ചു. കൂടുതൽ വിവരങ്ങൾ ഇന്ന് രാത്രി പ്രഖ്യാപിക്കും.