ലക്‌നൗ: അയോധ്യയിൽ നിർമ്മിക്കുന്ന പള്ളി ബാബറി മസ്ജിദിന്റെ അതേ വലുപ്പത്തിൽ. സുപ്രീംകോടതി വിധിയെത്തുടർന്ന് അയോധ്യയിൽ ലഭിച്ച സ്ഥലത്തു നിർമ്മിക്കുന്ന പള്ളി ബാബറി മസ്ജിദിന്റെ അതേ വലുപ്പമുള്ളതായിരിക്കുമെന്ന് പള്ളി നിർമ്മാണത്തിനായി രൂപീകരിച്ച ട്രസ്റ്റ് ഇന്തോ ഇസ്‌ലാമിക് കൾചറൽ ഫൗണ്ടേഷൻ (ഐഐസിഎഫ്) സെക്രട്ടറി അത്താർ ഹുസൈൻ. പള്ളിയോടനുബന്ധിച്ചുള്ള മ്യൂസിയത്തിന്റെ കൺസൽറ്റന്റ് ക്യുറേറ്റർ റിട്ട. പ്രഫസർ പുഷ്‌പേഷ് പന്ത് ആയിരിക്കും.

അയോധ്യയിലെ ധന്നിപുർ ഗ്രാമത്തിൽ നൽകിയിട്ടുള്ള അഞ്ച് ഏക്കർ സ്ഥലത്താണ് പള്ളി നിർമ്മിക്കുന്നത്. 15,000 ചതുരശ്ര അടിയുള്ള പള്ളിക്കു പുറമേ മ്യൂസിയം, ആശുപത്രി എന്നിവയും ഇവിടെ നിർമ്മിക്കും. ജാമിയ മില്ലിയ ഇസ്‌ലാമിയയിലെ ആർക്കിടെക്ചർ വിഭാഗം മേധാവി പ്രഫസർ എസ്.എം. അക്തറാണ് പദ്ധതിയുടെ കൺസൽറ്റന്റ് ആർക്കിടെക്ട്.