- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റെയിൽവേയിലെ 1.40 ലക്ഷം ഒഴിവുകളിലേക്കുള്ള പരീക്ഷ ഡിസംബറിൽ; കോവിഡ് മൂലം മാറ്റിവെച്ച പരീക്ഷകൾ ഡിസംബർ 15ന് ആരംഭിക്കുമെന്ന് വ്യക്തമാക്കി റെയിൽവേ ബോർഡ് ചെയർമാൻ
ന്യൂഡൽഹി: റെയിൽവേ വിജ്ഞാപനം നടത്തിയ 1,40,640 ഒഴിവുകളിലേക്കുള്ള പരീക്ഷ യുടെ ആദ്യഘട്ടം ഡിസംബർ 15 മുതൽ ആരംഭിക്കുമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വി.കെ.യാദവ് അറിയിച്ചു. നോൺ കെ്നിക്കൽ പോപുലർ കാറ്റഗറീസ്, ഐസൊലേറ്റഡ് ആൻഡ് മിനിസ്റ്റീരിയൽ, ലെവൽ വൺ എന്നീ മൂന്നു കാററഗറിയിലെ ഒഴിവുകളിലേക്കാണ് റെയിൽവേ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരുന്നത്.
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇതുവരെ പരീക്ഷകൾ നടത്താനായില്ലെന്ന് റെയിൽവേ ബോർഡ് ചെയർമാൻ പറഞ്ഞു. 'വിവിധ കാറ്റഗറികളിലായി 1,40,640 പോസ്്റ്റുകളിലേക്കുള്ള അപേക്ഷകൾ ഞങ്ങൾ ക്ഷണിച്ചിരുന്നു. ഇതെല്ലാം കോവിഡ് 19 കാലയളവിന് മുമ്പാണ് വിജ്ഞാപനം ചെയ്തത്. അപേക്ഷകളുടെ സൂക്ഷ്മ പരിശോധനകൾ പൂർത്തിയായിക്കഴിഞ്ഞു. എന്നാൽ കോവിഡ് 19 മഹാമാരി കാരണം കംപ്യൂട്ടർ അടിസ്ഥാനത്തിലുള്ള പരീക്ഷകൾ പൂർത്തിയായിട്ടില്ല.' യാദവ് പറഞ്ഞു.
35,208 പോസ്റ്റുകൾ ഗാർഡ്, ഓഫീസ് ക്ലാർക്ക്, കമേഴ്ഷ്യൽ ക്ലാർക്ക് തുടങ്ങി നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറിയിൽ ഉള്ളതാണ്. 1,663 പോസ്റ്റുകൾ ഐസൊലേറ്റഡ് ആൻഡ് മിനിസ്റ്റീയരിയൽ കാറ്റഗറിയിൽ പെട്ടതും, 1,03,769 പോസ്റ്റുകൾ മെയിന്റെയിനഴ്സ്, പോയിന്റ്സ്മാൻ തുടങ്ങി ലെവൽ വൺ ഒഴിവിൽ വരുന്നതുമാണ്. റെയിൽവേ മന്ത്രി പീയൂഷ് ഗോയലും പരീക്ഷാ തീയതി ട്വിറ്ററിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്.