- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലിപൂണ്ട് ലക്ഷ്യമില്ലാതടിച്ച പന്ത് പോയിക്കൊണ്ടത് വനിതാ ജഡ്ജിന്റെ കഴുത്തിൽ; ജഡ്ജ് വീണതോടെ യു എസ് ഓപ്പണിൽ നിന്നും ലോക ഒന്നാം നമ്പർ താരത്തെ പുറത്താക്കി; യു എസ് ഓപ്പണിൽ കിരീട സാധ്യത നൂറുശതമാനവും ഉള്ള നൊവാക് ജോക്കോവിക്കിനെ സസ്പെൻഡ് ചെയ്തത് ചർച്ചയാകുമ്പോൾ
അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്ത് കയറിയത് വാങ്ങിക്കൊടുത്തത് എട്ടിന്റെ പണി. യു എസ് ഓപ്പണിലാണ് സംഭവം നടക്കുന്നത്. ലോക ഒന്നാം നമ്പർ താരവും, യു എസ് ഓപ്പണിൽ നൂറുശതമാനം വിജയസാദ്ധ്യത ഉറപ്പുള്ളയാളുമായ നൊവാക് ജോക്കൊവിക്കാണ് കോപം നിയന്ത്രിക്കാനാകാതെ ശിക്ഷ വാങ്ങിക്കൂട്ടിയത്. സ്പെയിനിന്റെ പാബ്ലോ കരേനോ ബസ്റ്റയുമായുള്ള കളിയിൽ ആദ്യ റോണ്ടിൽ 5-6 ന് നൊവാക് പിന്നിൽ നിൻൽക്കുമ്പോഴായിരുന്നു സംഭവം.
ലോക ഒന്നാം നമ്പർ കളിക്കാർന് പ്രതിരോധം തീർക്കുന്നതിൽ സ്പെയിൻ താരം വിജയിച്ചു എന്നു മാത്രമല്ല, ഇത് നൊവാക്കിനെ ഒരല്പം അസ്വസ്ഥനാക്കുകയും ചെയ്തു. ഒരുപക്ഷെ വിചാരിച്ചരീതിയിൽ കളി മുന്നോട്ടുപോകാത്തിന്റെ അസ്വസ്ഥതയിൽ നിന്നുണ്ടായ കോപമാകാം നോവാക്കിനെ കൊണ്ട്, ലക്ഷ്യമില്ലാതെ പന്ത് അടിച്ചുതെറിപ്പിക്കാൻ പ്രേരിപ്പിച്ചത്. അത് വന്നുകൊണ്ടത് ഒരു വനിതാ ലൈൻ ജഡ്ജിയുടെ കഴുത്തിലും. നൊവാക്ക് ഒരിക്കലും അവരെ ഉന്നം വച്ചല്ല പന്തടിച്ചത് എന്നിരുന്നാലും നിയമം നടപ്പാക്കപ്പെട്ടു.
ആർതർ ആഷേ സ്റ്റേഡിയത്തിന്റെ അകട്ടെ മുറിയിൽ സംഘടിപ്പിച്ച താത്ക്കാലിക കോടതിയിലേക്ക് റെഫറി സോറെൻ ഫ്രീമെൽ വിളിച്ചു വരുത്തപ്പെട്ടു. ഒരുപാട് നേരത്തെ വാദങ്ങൾക്ക് ശേഷം, നോവാക്കിനോട് വ്യക്തമായി പറഞ്ഞു, ഇനി ഈ വർഷത്തെ യു എസ് ഓപ്പണിലെ കളി മതിയാക്കാം എന്ന്. വനിതാ ജഡ്ജിക്ക് പരിക്കേറ്റിട്ടില്ലെന്നും, തന്റെ ഭാവിയാണ് തകരുന്നതെന്നുമൊക്കെ നൊവാക്ക് വാദിച്ചെങ്കിലും അതൊന്നും വിധി മാറ്റുവാൻ ഉതകിയില്ല. പിന്നീട് പുറത്തിറങ്ങിയ നൊവാക്ക് കാത്തുനിന്ന പത്രക്കാരോട് ഒന്നും പറയുവാൻ നിൽക്കാതെ പോവുകയായിരുന്നു.
മണിക്കൂറുകൾക്ക് ശേഷം സംഭവിച്ചതിനെല്ലാം മാപ്പ് ചോദിച്ചുകൊണ്ടുള്ള നൊവാക്കിന്റെ പ്രസാതാവന എത്തി. മനഃപൂർവ്വമല്ലെങ്കിലും, താൻ കാരണം വേദനിച്ച വനിതാ ജഡ്ജിയോട് മാപ്പുപറഞ്ഞ നൊവാക്ക് അമേരിക്കൻ ഓപ്പൺ ടൂർണമെന്റുമായി ബന്ധപ്പെട്ട എല്ലാവരോടും തന്റെ പെരുമാറ്റത്തിന് മാപ്പുപറഞ്ഞു. ഇത് തന്റെ വളർച്ചയുടെ വഴിയിൽ ഒരു പാഠമാണെന്നും ഒരു കളിക്കാരനും ഒരു നല്ല മനുഷ്യനുമെന്ന രീതിയിൽ തന്നെ പാകപ്പെടുത്താൻ ഈ ശിക്ഷ ഉപകരിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. 1990- ൽ അസഭ്യവർഷം ചൊരിഞ്ഞതിനെ തുടർന്ന് ജോൺ മെക്കന്റോയെ ആസ്ട്രേലിയൻ ഓപ്പണിൽ നിന്നും അന്നത്തെ അമ്പയർ ജെറി ആംസ്ട്രോംഗ് പുറത്താക്കിയതിനു ശേഷം അത്തരത്തിൽ ഒരു നടപടിയുണ്ടാകുന്നത് ഇപ്പോഴാണ്.
ജോക്കോവിക്ക് ഇതാദ്യമായല്ല കോർട്ടിൽ അതിരുവിട്ട് പെരുമാറുന്നത്. കളികൾക്കിടയിൽ സമനില തെറ്റി പന്തുകൾ കാണികളുടെ ഇടയിലേക്ക് അടിച്ചു തെറിപ്പിക്കുന്ന സംഭവങ്ങൾ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്. മാത്രമല്ല, ബോൾ മാന്മരിൽ നിന്നും കോപത്തോടെ ടവലുകൾ വലിച്ചു പറിക്കുന്നതും പതിവായിരുന്നു. 2016 ലെ ഫ്രഞ്ച് ഓപ്പണിൽ ടോമസ് ബെർഡിക്കിനെതിരെയുള്ള കളിക്കിടെ തന്റെ റാക്കറ്റ് ഒരു ലൈൻ ജഡ്ജിയുടെ നേരെ നിലത്തേക്ക് എറിഞ്ഞത് ഏറെ വിവാദമായിരുന്നു. അന്ന് ആ ജഡ്ജി പെട്ടെന്ന് ഒഴിഞ്ഞുമാറിയതിനാൽ അപകടമൊന്നും സംഭവിച്ചില്ല.
മറുനാടന് ഡെസ്ക്