- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാധ്യമ പ്രവർത്തകരുടെ ശത്രുതയൊന്നും ശ്രീറാം വെങ്കിട്ടരമാന് തടസ്സമായില്ല;കോവിഡ് പ്രതിരോധത്തിലെ ഏറ്റവും നിർണ്ണായക റോൾ നൽകി സർക്കാർ; കോവിഡ് വാർ റമിന്റെ ചുമതല ഇനി വിവാദ ഐഎഎസ്സുകാരന്
തിരുവനന്തപുരം: ബഷീർ എന്ന മാധ്യമ പ്രവർത്തകനെ കാർ ഇടിപ്പിച്ചു കൊന്ന കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് കോവിഡ് പ്രതിരോധത്തിലെ നിർണ്ണായക ചുമതല നൽകി സർക്കാർ. കേരളത്തിലെ മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ശ്രീറാം വെങ്കിട്ടരാമൻ എന്ന ഐഎഎസ്സുകാരന്റെ പ്രവർത്തിയെ നിശിതമായി വിമർശിച്ചിട്ടും സസ്‌പെൻഷൻ നീക്കി ജോലിയിൽ തിരികെ പ്രവേശിപ്പിച്ച ശ്രീറാമിനെ ബഷീറിന്റെ ചോരമണം മാറും മുന്നേ ഉന്നത പദവിയും നൽകി വെള്ള പൂശുകയാണ് പിണറായി സർക്കാർ.
മാധ്യമങ്ങളുടെ പ്രതിഷേധത്തിന് പുല്ലുവില നൽകിയ സർക്കാർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സെക്രട്ടേറിയറ്റിൽ പ്രവർത്തിക്കുന്ന വാർ റൂമിന്റെ ചുമതല ശ്രീറാം വെങ്കിട്ടരാമന് കൈമാറുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്. മാധ്യമ പ്രവർത്തകനായ കെ.എം. ബഷീറിനെ കാറിടിച്ചു കൊന്ന കേസുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായിരുന്ന ശ്രീറാമിനെ കഴിഞ്ഞ മാർച്ചിലാണ് ജോലിയിൽ തിരിച്ചെടുത്തത്. കോവിഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ആരോഗ്യ വകുപ്പു ജോയിന്റ് സെക്രട്ടറിയായായിരുന്നു ശ്രീറാമിന്റെ നിയമനം.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന വാർ റൂമിന്റെ ഭാഗമായിട്ടായിരുന്നു ശ്രീറാമിന്റെ പ്രവർത്തനം. മാസങ്ങൾ പിന്നിടുമ്പോൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന വാർ റൂമിന്റെ ചുമതലയും ശ്രീറാമിന് നൽകിയിരിക്കുകയാണ് സർക്കാർ. കോവിഡ് സാമൂഹിക വ്യാപനം രൂക്ഷമായതോടെ ജില്ലാ തലത്തിലെ ഏകോപനത്തിനാണ് സർക്കാർ പ്രാധാന്യം നൽകുന്നത്. വാർ റൂമിന്റെ ഘടനയും കഴിഞ്ഞയാഴ്ച മാറ്റി. തുടർന്ന് ശ്രീറാമിന് ഏകോപനച്ചുമതല കൈമാറുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ