- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഭർത്താവുമായി പിണങ്ങി കഴിഞ്ഞ യുവതിയെ വിവാഹ മോചനം നേടാൻ പ്രേരിപ്പിച്ചു; വിദേശത്ത് ജോലി ചെയ്തിരുന്ന യുവതി നാട്ടിലെത്തിയപ്പോൾ പീഡനവും വിവാഹ വാഗ്ദാനവും: പലപ്പോഴായി യുവതിയിൽ നിന്നും തട്ടിയെടുത്തത് 14 ലക്ഷം രൂപ: ഒടുവിൽ യുവതിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ
ഇരിങ്ങാലക്കുട: ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞ യുവതിയെ ഫേസ്‌ബുക്ക് വഴി പ്രണയം നടിച്ച് പീഡിപ്പിക്കുകയും 14 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. വെള്ളാങ്ങല്ലൂർ തുമ്പൂർ മേപ്പുറത്ത് വീട്ടിൽ ശ്യാംകുമാറിനെ (30)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജ്യോതിഷിയാണെന്ന് പറഞ്ഞാണ് ശ്യാം യുവതിയുമായി ബന്ധം സ്ഥാപിച്ചത്. തുടർന്ന് ഇയാൾ ഇവരെ പല കാരണങ്ങൾ പറഞ്ഞ് വിവാഹ മോചനത്തിന് പ്രേരിപ്പിച്ചു.
യുവതിയുടെയും ഭർത്താവിന്റെയും നക്ഷത്രങ്ങൾ തമ്മിൽ ചേരില്ലെന്നും ഇരുവരും ഒന്നിച്ചുള്ള ജീവിതം ശുഭകരമല്ലെന്നും തെറ്റിദ്ധരിപ്പിച്ച ഇയാൾ ഭർത്താവിൽനിന്ന് വിവാഹമോചനം നേടാനും യുവതിയെ നിർബന്ധിച്ചു. യുവതിയുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കി യുവതിയുമായി കൂടുതൽ അടുപ്പം സ്ഥാപിച്ച ഇയാൾ യുവതി നാാട്ടിലെത്തിയപ്പോൾ പീഡിപ്പിക്കുകയും വിവാഹമോചനത്തിനുശേഷം താൻ വിവാഹം ചെയ്തുകൊള്ളാമെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു.
വീടുപണിയുന്നതിനും ബിസിനസ്സ് തുടങ്ങണമെന്നും പറഞ്ഞ് യുവതിയിൽ നിന്ന് ശ്യാം പലപ്പോഴായി 14 ലക്ഷം രൂപയോളം തട്ടിച്ചെടുത്തതായും പൊലീസ് പറഞ്ഞു. പിന്നീട് തട്ടിപ്പു മനസ്സിലാക്കിയ യുവതി ഇരിങ്ങാലക്കുട പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പൊലീസ് കേസെടുത്ത വിവരമറിഞ്ഞ ശ്യാം ബെംഗളൂരുവിലേക്കു കടന്നു. പിന്നീട് ഇയാൾ തിരികെ നാട്ടിലെത്തിയതറിഞ്ഞ് പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഇരിങ്ങാലക്കുട ഡിവൈ.എസ്‌പി. ഫേമസ് വർഗീസിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ എം.ജെ. ജിജോയും സംഘവും അറസ്റ്റു ചെയ്തത്.