സ്റ്റ് ഇന്ത്യാ കമ്പനി വഴി ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യം ഉറപ്പിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ച റോബർട്ട് ക്ലൈവിന്റെ പ്രതിമ ഷ്രൂബറി ടൗണിൽ നിന്നും നീക്കം ചെയ്യണമെന്ന ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനത്തിൽ 20,000 പേരാണ് ഒപ്പുവച്ചത്. 18-ാ0 നൂറ്റാണ്ടിൽ ഇന്ത്യയെ കൊള്ളയടിച്ച ക്ലൈവിന്റെ പ്രതിമ നീക്കം ചെയ്യുന്ന കാര്യം ഉടൻ തന്നെ ഷ്രോപ്ഷയർ കൗൺസിൽ അംഗങ്ങൾ ചർച്ച ചെയ്യുന്നതായിരിക്കും. വംശവെറിയൻ ക്ലൈവിന്റെ പ്രതിമ ഷ്രൂബറിയിൽ നിന്നും നീക്കംചെയ്യണം എന്ന പേരിൽ വന്ന കത്തിൽ 13,970 പേരും പ്രതിമ മാറ്റണം എന്നുമാത്രം പറഞ്ഞു വന്ന കത്തിൽ 9120 പേരുമാണ് ഒപ്പിട്ടിരിക്കുന്നത്.

നേരത്തേ ഈ പ്രതിമ നീക്കംചെയ്യുന്നതിനെതിരെ കൗൺസിൽ വോട്ട് ചെയ്തെങ്കിലും ഇതിനായി പ്രചാരണം നടത്തുന്നവർ സെപ്റ്റംബർ 16 ന് ഇക്കാര്യം വീണ്ടും ഒരു സ്‌കൂട്ടിനി കമ്മിറ്റിയുടെ മുൻപിൽ കൊണ്ടുവരികയാണ്. ഈ സാമ്രാജ്യത്വ സ്ഥാപകനെ ചിലർ ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യം സ്ഥാപിച്ചതിന്റെ പേരിൽ വാഴ്‌ത്തുന്നുണ്ടെങ്കിലു, ഇന്ത്യയെ കൊള്ളയടിച്ചതിന്റെ പേരിൽഅദ്ദേഹത്തെ വെറുക്കുന്നവരുമുണ്ട്.

1770- ൽ പത്ത് ദശലക്ഷം പേരുടെ മരണത്തിനിടയാക്കിയ ബംഗാൾ ക്ഷാമം, ക്ലൈവ് ബംഗാൾ ഗവർണർ ആയിരുന്നപ്പോൾ നടപ്പാക്കിയ ഭൂപരിഷ്‌കരണത്തിന്റെയും കടുത്ത നികുതിയുടെയും പരിണിതഫലമായിരുന്നു എന്ന് വിശ്വസിക്കുന്നവരും ഏറെയുണ്ട്. ഈ പ്രചാരണം ആരംഭിച്ച വ്യക്തിക്ക് കമ്മിറ്റിയുടെ മുൻപിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ അഞ്ച് മിനിറ്റ് സമയം നൽകും. അതിനു ശേഷം കൗൺസിലർമാർ 15 മിനിറ്റ് നീണ്ടുനിൽക്കുന്ന ചർച്ചയിൽ പങ്കെടുക്കും.

അതേസമയം, ഈ പ്രതിമ നീക്കം ചെയ്യരുത് എന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനത്തിന് കേവലമ്മ് 10,000 വോട്ടുകൾ മാത്രമേ നേടാനായുള്ളു. കഴിഞ്ഞ ജൂലായിൽ ഈ പ്രതിമ നീക്കം ചെയ്യുന്നതിനെതിരെ കൗൺസിൽ വോട്ടു ചെയ്തിരുന്നു. മാത്രമല്ല, കൗൺസിൽ തലവൻ പീറ്റർ നട്ടിങ്, താൻ പ്രതിമ നീക്കം ചെയ്യുന്നതിനോട് വ്യക്തിപരമായി എതിരാണെന്നും വ്യക്തമാക്കിയിരുന്നു. കൂട്ടക്കൊലക്ക് ഉത്തരവാദിയായ റോബർട്ട് ക്ലൈവിന്റെ പ്രതിമ നീക്കം ചെയ്യരുതെന്ന കൗൺസിലിന്റെ തീരുമാനം ഖേദകരമാണെന്ന് അന്ന് ഈ പ്രചാരണത്തിന് നേതൃത്വം നൽകുന്ന ഡേവിഡ് പാർട്ടൺ പറഞ്ഞിരുന്നു.

അതേസമയം, ഇരുഭാഗത്തുമുള്ളവരുടെ വാദങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്ന് പറഞ്ഞ പീറ്റർ നട്ടിങ് പക്ഷെ, ഷ്രൂസ്ബറിയുടെ പ്രാദേശിക ചരിത്രവും നിലനിർത്തേണ്ടതുണ്ടെന്ന് കൂട്ടിച്ചേർത്തു. മാത്രമല്ല, പൊതുവായ വികാരം പ്രതിമ അവിടെനിന്നും മാറ്റേണ്ടതില്ല എന്നതിനാണെന്നും അദ്ദേഹം പറയുന്നു. അമേരിക്കയിൽ ജോർജ്ജ് ഫ്ളോയ്ഡ് എന്ന കറുത്തവർഗ്ഗക്കാരൻ, വെള്ളക്കാരായ പൊലീസു ഉദ്യോഗസ്ഥരാൽ അതിക്രൂരമായി കൊല്ലപ്പെട്ടതിനെ തുടർന്ന് വംശീയ വെറിക്കെതിരെ ആഗോളതലത്തിൽ തന്നെ നടന്ന പ്രക്ഷോഭത്തിനിടെ ബ്രിട്ടന്റെ സാമ്രാജ്യത്വ ചരിത്രം കൂടി ചർച്ചയിൽ വന്നിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ റോബർട്ട് ക്ലൈവിന്റെ പ്രതിമയും വിവാദ വിഷയമാകുന്നത്.

ജൂണിൽ പഴയ അടിമ വ്യാപാരിയായ എഡ്വേർഡ് കോൾസ്റ്റണിന്റെ പ്രതിമ ജനങ്ങൾ തകർത്തിരുന്നു. അതിനു പിന്നാലെയാണ് സാമ്രാജ്യത്വ വാദിയും ഖനി ഉടമയുമായിരുന്ന സെസിൽ റോഡ്സിന്റെ പ്രതിമ ഓക്സ്ഫോർഡിൽ ഓറിയൽ കോളേജിൽ നിന്നും നീക്കം ചെയ്തത്.