- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്‌ഐയുടെ പേരിൽ പണം തട്ടിപ്പ്; സിം കാർഡ് രാജസ്ഥാനിൽ 'ലൈവ്'
തൃശൂർ: എസ്‌ഐയുടെ പേരിൽ ഫേസ്‌ബുക്കിൽ വ്യാജ വിലാസമുണ്ടാക്കി തട്ടിപ്പു നടത്തിയ അജ്ഞാതൻ ഓൺലൈനിൽ ഇപ്പോഴും സജീവം. വരന്തരപ്പിള്ളി എസ്‌ഐ ഐ.സി. ചിത്തരഞ്ജന്റെ പേരിൽ തട്ടിപ്പു നടത്താൻ ഇയാൾ ഉപയോഗിച്ച സിം കാർഡ് രാജസ്ഥാനിൽ ഉപയോഗത്തിലുണ്ട്. വ്യാജരേഖകൾ ഉപയോഗിച്ചാണ് സിം തരപ്പെടുത്തിയിട്ടുള്ളത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു തട്ടിപ്പുകാരനെ കണ്ടെത്താൻ ശ്രമം നടക്കുന്നുണ്ട്.
എസ്‌ഐയുടെ യഥാർഥ ഫേസ്‌ബുക് അക്കൗണ്ടിലെ ചിത്രങ്ങളും വിവരങ്ങളും ഉപയോഗിച്ചു വ്യാജ വിലാസമുണ്ടാക്കിയ ശേഷം സുഹൃത്തുക്കളിൽ നിന്നു പണം തട്ടിച്ചുവെന്നാണ് കേസ്. എസ്‌ഐയുടെ സുഹൃത്തുക്കളിലൊരാളിൽ നിന്ന് 8000 രൂപ വ്യാജൻ തട്ടിയെടുത്തു. വ്യാജ ഐഡി ഉപയോഗിച്ച് ഇയാൾ സുഹൃത്തുക്കൾക്കു സന്ദേശം അയക്കുന്നതു തുടരുകയാണെന്നു സൈബർ സെല്ലിനു സംശയമുണ്ട്. ചിലരുമായി ചാറ്റിങ്ങും നടത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം കണ്ണൂരിൽ മറ്റൊരു ഇൻസ്പെക്ടറുടെ പേരിൽ വ്യാജ ഫേസ്‌ബുക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയതും രാജസ്ഥാനിൽ ഉപയോഗിക്കുന്ന സിം കാർഡിൽ നിന്നാണെന്നു കണ്ടെത്തിയിരുന്നു.