- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രക്തസാക്ഷികളായ സൈനികരെ അപമാനിച്ചു; കോവിഡ് മഹാമാരിയെ നിസ്സാരമായി കണ്ടു; പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വെള്ളംകുടിച്ച് ഡൊണാൾഡ് ട്രംപ്; എതിരാളി ജോ ബൈഡന് പിന്തുണ ഏറുന്നതായി സർവേ ഫലം
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെക്കാൾ ജനപിന്തുണ ജോ ബൈഡനെന്ന് റിപ്പോർട്ട്. രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ പുതിയ വോട്ടെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിന്തുണ ജോ ബിഡനെക്കാളും പിന്നിലാണ്. ട്രംപ് സൈനികരെ അവഹേളിച്ചുവെന്നും കൊറോണ വൈറസിന്റെ ഭീഷണിയെ നിസ്സാരവത്ക്കരിച്ചു എന്നുമുള്ള ബോംബെൽ റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ട്രംപിന് ജനപിന്തുണ കുറഞ്ഞത്.
സെപ്റ്റംബർ 9 മുതൽ 11 വരെ നടത്തിയ യാഹൂ ന്യൂസ് / യൂഗോവ് വോട്ടെടുപ്പിൽ ബിഡെൻ രജിസ്റ്റർ ചെയ്ത വോട്ടർമാരിൽ 10 ശതമാനം പോയിന്റ് നേടി. റിപ്പബ്ലിക്കൻ കൺവെൻഷനെ തുടർന്ന് 6 പോയിന്റായിരുന്നു ബിഡെന്റെ ജനപിന്തുണ. ട്രംപിനെതിരായി പ്രധാനമായും രണ്ട് ആരോപണങ്ങളാണ് ഉയരുന്നത്. സെപ്റ്റംബർ 3 ന് അറ്റ്ലാന്റിക് പ്രദേശത്ത് മരിച്ച സൈനികരെ 'പരാജിതർ' എന്ന് വിളിച്ചതായാണ് പ്രധാന ആരോപണം. ബോബ് വുഡ്‌വാർഡിന് നൽകിയ അഭിമുഖത്തിൽ കോവിഡിനെ നിസ്സാര വത്ക്കരിച്ചതും ട്രംപിന് തിരിച്ചടിയായി. ഫെബ്രുവരിയിൽ തന്റെ പുതിയ പുസ്തകത്തിനു വേണ്ടിയുള്ള അഭിമുഖത്തിൽ ബോബ് വുഡ്വാർഡിനോട് ഇക്കാര്യം പറഞ്ഞിട്ടും അത് ''മാരകമായ കാര്യമാണ്'' എന്ന് അദ്ദേഹത്തിനു തോന്നിയില്ല. കോവിഡ് 19 രോഗകാരി ഇൻഫ്‌ളുവൻസയേക്കാൾ മോശമാണെന്നും അത് ദീർഘകാല രോഗവുമായി താരതമ്യം ചെയ്യാനാവില്ലെന്നുമായിരുന്നു അന്ന് ട്രംപ് പറഞ്ഞത്.
യുദ്ധത്തിൽ കൊല്ലപ്പെട്ട യുഎസ് സൈനികർ കഴിവുകെട്ടവരും തോറ്റവുമാണെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയാണ് വിവാദത്തിലായത്. 2018ൽ ഫ്രാൻസിലെ യുഎസ് യുദ്ധസ്മാരകം സന്ദർശിക്കാനുള്ള തീരുമാനം റദ്ദാക്കാനുള്ള കാരണം യുദ്ധസ്മാരകത്തിൽ മുഴുവൻ 'തോറ്റവരും കഴിവുകെട്ടവരുമാണെന്ന' ട്രംപിന്റെ അഭിപ്രായമാണെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. യുദ്ധസ്മാരകത്തിൽ മുഴുവൻ 'പരാജിതരമാണെന്നും' തനിക്ക് സന്ദർശനം നടത്താൻ താത്പര്യമില്ലെന്നും പറഞ്ഞ യുഎസ് പ്രസിഡന്റ് ട്രംപ് സന്ദർശനം ഒഴിവാക്കുകയായിരുന്നുവെന്നാണ് വ്യാഴാഴ്ച പുറത്തു വന്ന 'ദ അറ്റ്‍ലാന്റിക്' റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ റിപ്പോർട്ടിലെ ആരോപണം ട്രംപ് നിഷേധിച്ചു. ആരോപണം 'തെറ്റാണെന്നും' 'നാണക്കേടാണെന്നും' ആയിരുന്നു ട്രംപിന്റെ പ്രതികരണം. അപ്രധാനമായതുകൊണ്ടാണ് യുദ്ധസ്മാരകം സന്ദർശിക്കാനുള്ള പദ്ധതി ഒഴിവാക്കിയതെന്നും ട്രംപ് വ്യക്തമാക്കി. മോശം കാലാവസ്ഥ മൂലമാണ് ട്രംപ് സന്ദർശനം ഒഴിവാക്കിയതെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം.
മറുനാടന് ഡെസ്ക്