- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാറശാലയിൽ സിപിഎം. പ്രവർത്തക പാർട്ടി ഓഫീസിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണം: ജബീന ഇർഷാദ്
തിരുവനന്തപുരം:പാറശാലയിൽ സിപിഎം പ്രവർത്തകയായ ആശ പാർട്ടി ഓഫീസിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പഴുതടച്ച അന്വേഷണം നടത്തി കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ് ആവശ്യപ്പെട്ടു.
ആത്മഹത്യാ കുറിപ്പിൽ പ്രാദേശിക സിപിഎം. നേതാക്കന്മാർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത് ഗൗരവതരമാണ്.
പ്രാദേശിക സിപിഎം നേതാക്കളുടെ മാനസിക പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യ ചെയ്യുന്നതെന്നും ജില്ലാ നേതൃത്വത്തോട് പരാതിപ്പെട്ടിട്ടും നടപടിയൊന്നും എടുത്തില്ലെന്നുമാണ് ആശാ വർക്കർ കൂടിയായ ആശയുടെ ആത്മഹത്യ കുറിപ്പിൽ ഉള്ളത്.
ഭരണസ്വാധീനം ഉപയോഗിച്ചു ഇത്തരം കേസുകൾ ഒതുക്കിത്തീർക്കാതെ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കാൻ സർക്കാർ തയ്യാറാവണമെന്ന് അവർ ആവശ്യപ്പെട്ടു.
Next Story