കോഴിക്കോട്: ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ വിജയകരമായ 700 വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തീകരിച്ചു. 100 കരൾ മാറ്റിവെയ്ക്കൽ പൂർത്തീകരിച്ചതിന് പിന്നാലെയാണ് നിർണ്ണായകമായ ഈ നേട്ടവും കോഴിക്കോട് ആസ്റ്റർ മിംസ് കൈവരിക്കുന്നത്. ഇതിന്റെ ഭാഗമായി സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ നടക്കുന്ന വൃക്ക, കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾക്ക് പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചു.

വൃക്ക, കരൾ മാറ്റിവെയ്ക്കൽ രംഗത്ത് ചുരുങ്ങിയ കാലയളവിനുള്ളിൽ വലിയ നേട്ടങ്ങൾ കൈവരിച്ച സ്ഥാപനമാണ് കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ. ഏറ്റവും ഉയർന്ന വിജയനിരക്കും താരതമ്യേന കുറഞ്ഞ ചെലവും ഉന്നത നിലവാരമുള്ള ചികിത്സാ-അനുബന്ധ സൗകര്യങ്ങളും രാജ്യത്തിന്റെ ഏത് ഭാഗത്ത് നിന്നും എളുപ്പത്തിൽ എത്തിച്ചേരാനുള്ള സൗകര്യങ്ങളും കോഴിക്കോട് ആസ്റ്റർ മിംസിന്റെ സവിശേഷതകളാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 7025719719