- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
യു.എസ്. ഓപ്പൺ സിംഗിൾ ഗ്രാന്റ് സ്ലാം കിരീടം നവോമി ഒസാക്കക്
ന്യൂയോർക്ക്: വളരെ വാശിയേറിയ യു.എസ്. ഓപ്പൺ ഫൈനലിൽ നാലാം സീഡുകാരിയായ ജപ്പാന്റെ നവോമി ഒസാക്ക ഒന്നാം സീഡുകാരിയ വിക്ടോറിയേ അസരെൻകയെ തകർത്ത് എറിഞ്ഞ് വനിതകളുടെ യു.എസ്. ഓപ്പൺ സിംഗിൾ ഗ്രാന്റ് സ്ലാം കിരീടം നേടി. ശനിയാഴ്ച നടന്ന വാശിയേറിയ മത്സരത്തിൽ ഒസാക്ക 1-6, 6-3, 6-3 സെറ്റുകൾക്കാണ് അസരെൻകയെ തകർത്തത്.
മത്സരത്തിൽ ആദ്യ പകുതിയോടെ അസരെൻക 6-1, 2-0 എന്ന നിലയിൽ ലീഡ് ചെയ്യുമ്പോൾ എല്ലാവരും ലോക ഒന്നാം സീഡുകാരിയായ അസരെൻങ്ക തന്റെ മൂന്നാം ഗ്ലാന്റസ്ലാമിലേക്ക് നടന്നടുക്കുകാണെന്ന് തോന്നിച്ചു. എന്നാൽ തുടർന്നു വന്ന സെറ്റുകളിൽ ഒസാക്ക കുതിച്ചുയർന്നു. അങ്ങിനെ ന്യൂയോർക്കിലെ ആർതർ ആഷ് സ്റ്റേഡിയത്തിൽ കഴിഞ്ഞ രണ്ട് തവണ യു.എസ്. ഓപ്പൺ ഗ്ലാന്റ്സ്ലാം നേടിയ നവോമി ഒസാക്ക തന്റെ മൂന്നാമത്തെ ഗ്രാന്റ്സ്ലാമിൽ മുത്തമിട്ടു.
മത്സരത്തിന് ശേഷം താൻ 2018 ൽ ആദ്യമായി യു.എസ്. ഓപ്പൺ നേടിയതിനെക്കുറിച്ച് ഓർത്തെടുത്തു സംസാരിച്ചു. 2018 ന് ശേഷം താൻ ഇത്രകാലം കളിച്ച മാച്ചുകളിൽ നിന്നെല്ലാം താൻ ഒരുപാട് പഠിച്ചുവെന്നും അത് തന്നെ കൂടുതൽ കരുത്തുള്ളതാക്കുവാനും കൂടുതൽ പക്വതയോടെ കളിക്കുവാനും സാധിപ്പിച്ചു എന്നാണ് നവോമി ഒസാക്ക പറഞ്ഞത്. ഇപ്പോഴാണ് താൻ ഒരു കളിക്കാരിയാണെന്ന് ബോധം വന്നു തുടങ്ങിയതെന്നും ആ സത്യം താൻ ഉൾക്കൊള്ളുന്നുവെന്നും താരം വെളിപ്പെടുത്തി.