- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർക്കലയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം: പുലർച്ചെ മൂന്ന് മണിയോട് കൂടി ഇവർ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: വർക്കലയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. വെട്ടൂർ സ്വദേശി ശ്രീകുമാർ (58), ഭാര്യ മിനി (58), മകൾ അനന്തലക്ഷ്മി (26) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ്. കടബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ മൂന്ന് മണിയോട് കൂടി പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
വീട്ടിൽ നിന്നനും നിലവിളി ശബ്ദം കേട്ട അയൽക്കാർ മുകളിലത്തെ നിലയിൽ തീപടർന്നത് കണ്ട് ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സ് എത്തി വീട്ടിനുള്ളിൽ കയറി തീയണക്കുകയും ചെയ്തു. ശ്രീകുമാറിന്റെ മൃതദേഹം കുളിമുറിയിലും അനന്തലക്ഷ്മിയുടെയും മിനിയുടെയും മൃതദേഹങ്ങൾ മുറിക്കുള്ളിലുമാണ് കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ടത്. ഉറക്കത്തിൽ ശ്രീകുമാർ ഭാര്യയ്ക്കും മകൾക്കും തീ കൊളുത്തിയ ശേഷം ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക വിവരം.
ശ്രീകുമാർ എംഇഎസ് കോൺട്രാക്ടറാണ്. അനന്തലക്ഷ്മി ഗവേഷക വിദ്യാർത്ഥിയാണ്. ഇവർക്ക് കടബാധ്യതകൾ ഉണ്ടായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. മൃതദേഹങ്ങൾ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.