- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ചരിത്രപരമായ സമാധാന ഉടമ്പടി സ്ഥാപിക്കാൻ നെതന്യാഹു വാഷിങ്ടണിൽ
വാഷിങ്ടൺ: ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ടെൽഅവീവിൽ നിന്നും തിങ്കളാഴ്ച വാഷിങ്ടണിൽ എത്തി .യു.എ.ഇയുമായും ബഹ്റിനുമായും സമാധാന ഉടമ്പടികളിൽ ഒപ്പുവെക്കുന്നതിനായാണ് നെതന്യാഹു വാഷിങ്ടണിൽ എത്തിയിരിക്കുന്നത് .സെപ്റ്റംബര് 15 ചൊവാഴ്ച നടക്കുന്ന ചടങ്ങിൽ യു.എ.ഇ, ബഹ്റിൻ വിദേശകാര്യ മന്ത്രിമാരും പങ്കെടുക്കും.
'ഒരു മാസത്തിനുള്ളിൽ രണ്ട് യു.എ.ഇയുമായും ബഹ്റിനുമായും സമാധാന ഉടമ്പടികളിൽ ഒപ്പുവെക്കുന്നതിനായാണ് നെതന്യാഹു വാഷിങ്ടണിലേക്ക് തിരിച്ചിരിക്കുന്നതെന്നും 'ഒരു മാസത്തിനുള്ളിൽ രണ്ട് അറബ് രാജ്യങ്ങളുമായി ചരിത്രപരമായ സമാധാന ഉടമ്പടി സ്ഥാപിക്കാൻ കഴിഞ്ഞതായും ക്യാബിനറ്റ് മന്ത്രിമാരാട് നെതന്യാഹു പറഞ്ഞു.
'ഇത് ഊഷ്മളമായ സമാധാനം ആയിരിക്കും, നയതന്ത്ര സമാധാനത്തിനു പുറമെ സാമ്പത്തിക സമാധാനവും രാഷ്ട്രങ്ങൾ തമ്മിലുള്ള സമാധാനവുമായിരിക്കും,' നെതന്യാഹു കൂട്ടിച്ചേർത്തു.
.
നേരത്തെ സമാധാന ഉടമ്പടി ഒപ്പു വെക്കാൻ യു.എ.ഇ സംഘം അമേരിക്കയിലെത്തിയിരുന്നു. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിൻ സയിദ് അൽ നയ്ഹ്യാനെ പ്രതിനിധീകരിച്ച് യു.എ.ഇ വിദേശ കാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സയിദ് നഹ്യാനാണ് കരാറിൽ ഒപ്പുവെക്കുക.
ബഹ്റിൻ-ഇസ്രഈൽ ധാരണയെ ഒമാൻ സർക്കാർ അഭിനന്ദിച്ചിരുന്നു. ബഹ്റിനും ഇസ്രഈലും ഔദ്യോഗിക നയതന്ത്ര ബന്ധത്തിന് ധാരണയായി നാലു ദിവസം മാത്രം കഴിഞ്ഞിരിക്കെയാണ് കരാറുകളിൽ ഒപ്പു വെക്കാനൊരുങ്ങുന്നത്.
ഇസ്രഈൽ-യു.എ.ഇ സഹകരണത്തിനെതിരെ പ്രമേയം പാസാക്കാത്തതിൽ ഫലസ്തീൻ അറബ് ലീഗിനെതിരെ വിമർശമനുന്നയച്ചതിനു പിന്നാലെയാണ് ബഹ്‌റിനും കൂടി ഇസ്രഈലുമായി സൗഹൃദത്തിലാവുന്നത്. ഓഗസ്റ്റ് 13 നായിരുന്നു ഇസ്രഈലുമായി യു.എ.ഇ സമാധാന പദ്ധതിക്ക് ധാരണായത്. ഇസ്രഈലുമായി ബന്ധം സ്ഥാപിച്ച ആദ്യ ഗൾഫ് രാജ്യമായിയിരുന്നു യു.എ.ഇ. വെസ്റ്റ് ബാങ്ക് ഭാഗങ്ങൾ പിടിച്ചടക്കുന്നതിൽ നിന്നും ഇസ്രഈൽ പിന്മാറുമെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ധാരണ.