- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂജാരിമാർക്ക് പ്രതിമാസം 1000 രൂപ വേതനം പ്രഖ്യാപിച്ച് മമതാ ബാനർജി; ദുർഗാപൂജമുതൽ കിട്ടിത്തുടങ്ങും
കൊൽക്കത്ത: ഹൈന്ദവ ആരാധനാലയങ്ങളിലെ പൂജാരിമാർക്ക് പ്രതിമാസം 1000 രൂപ അനുവദിച്ചതായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രഖ്യാപിച്ചു. ദുർഗാപൂജമുതൽ ഇത് കിട്ടിത്തുടങ്ങും.
ഇമാമുമാർക്കും മുഅസ്സിമുമാർക്കും സംസ്ഥാനസർക്കാർ സഹായധനം പ്രഖ്യാപിച്ചതുമുതൽ പൂജാരിമാർക്കും വേതനം അനുവദിക്കണമെന്നാവശ്യം ഉയർന്നിരുന്നു. ഒട്ടേറെ നിവേദനങ്ങൾ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഈതീരുമാനമെടുത്തതെന്ന് മമത അറിയിച്ചു.
സ്വന്തമായി വീടില്ലാത്ത പൂജാരിമാർക്ക് ഭവനപദ്ധതിയിൽപ്പെടുത്തി വീടുവെച്ചുകൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, സനാതനധർമ തീർത്ഥാടനകേന്ദ്രത്തിനായി ഒരുരൂപമാത്രം വാങ്ങി കോലാഘട്ടിൽ ഭൂമിയും അനുവദിച്ചു.
Next Story