- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാമനും സീതയും ലക്ഷമണനോടൊപ്പം ലണ്ടനിൽ നിന്നും തമിഴ്‌നാട്ടിലേക്ക് വണ്ടികയറുന്നു; നാല് പതിറ്റാണ്ട് മുൻപ് ഇന്ത്യൻ ക്ഷേത്രത്തിൽ നിന്നും അടിച്ചു കൊണ്ടുപോയ അപൂർവ്വ ശിൽപങ്ങൾ മടക്കി നൽകി ബ്രിട്ടീഷ് പൊലീസ്
വിജയനഗര കാലഘട്ടത്തിൽ പണിത ഒരു ക്ഷേത്രത്തിൽ നിന്നും 1978 ൽ മോഷ്ടിക്കപ്പെട്ട ശ്രീരാമന്റെയും, സീതയുടെയും ലക്ഷ്മണന്റെയും വിഗ്രഹങ്ങൾ ബ്രിട്ടൻ ഇന്ത്യയ്ക്ക് തിരിച്ചു നൽകി.
തമിഴ്‌നാട്ടിലെ ഒരു ക്ഷേത്രത്തിൽ നിന്നുമാണ് ഇവ മോഷണം പോയത്. നാഗപട്ടണത്തെവിഷ്ണു ക്ഷേത്രത്തിൽ നിന്നും മോഷണം പോയ വിഗ്രഹങ്ങൾ നാല് പതിറ്റാണ്ടുകൾക്ക് ശേഷം തിരികെ കിട്ടിയ കാര്യം ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമീഷണറാണ് ട്വീറ്റിലൂടെ അറിയിച്ചത്.2019 ആഗസ്റ്റിലായിരുന്നു ഇന്ത്യാ പ്രൈഡ് പ്രൊജക്ട് ഇന്ത്യയിൽ നിന്നും മോഷ്ടിക്കപ്പെട്ട ശ്രീരാമൻ, സീത, ലക്ഷ്മണൻ, ഹനുമാൻ എന്നിവരുടെ വിഗ്രഹങ്ങൾ ബ്രിട്ടനിലുണ്ടാകാമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണറെ അറിയിച്ചത്.
ഇതിനെ തുടർന്ന് അവർ ലണ്ടനിലെ മെട്രോപോളിറ്റൻ പൊലീസിന്റെ ആർട്ട് ആൻഡ് ആന്റിക്ക് യൂണിറ്റുമായി ബന്ധപ്പെടുകയായിരുന്നു. ഒപ്പം തമിഴ്‌നാട് പൊലീസിലെ വിഗ്രഹ വിഭാഗവുമായും ബന്ധപ്പെട്ടിരുന്നു. 1978 ലെ മോഷണത്തെ കുറിച്ചുള്ള സമഗ്രമായ ഒരു റിപ്പോർട്ട് തമിഴ്‌നാട് പൊലീസ് അയച്ചിരുന്നു ഇതോടൊപ്പം വിഗ്രഹത്തിന്റെ വിശദാംശങ്ങളും ഫോട്ടോയും ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് ലണ്ടൻ മെട്രൊപോളിറ്റൻ പൊലീസ് അന്വേഷണമാരംഭിക്കുകയും ഇതിന്റെ നിലവിലുള്ള ഉടമസ്ഥനെ കണ്ട് വിഗ്രഹങ്ങൾ തിരിച്ചേല്പിക്കണമെന്ന ഇന്ത്യയുടെ അപേക്ഷ അറിയിക്കുകയുമായിരുന്നു.
ആർട്ട് ലോസ് റെജിസ്റ്റർ സെർട്ടിഫിക്കറ്റുകൾ ഉൾപ്പടെ എല്ലാ രേഖകളും പരിശോധിച്ച ശേഷമാണ് നിലവിലുള്ള ഉടമസ്ഥൻ ഇത് വാങ്ങിയത്. ഇയാൾക്ക് ഇത് വിറ്റയാൾ മരണപ്പെട്ടതിനാൽതുടരന്വേഷണത്തിനും സാധ്യതയില്ലാതെയായി. എന്നാലും, ഉടമസ്ഥൻ തന്റെ കൈവശമുള്ള മൂന്ന് വിഗ്രഹങ്ങൾ ഹൈക്കമ്മീഷണർക്ക് കൈമാറി. അത് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോവുകയാണിപ്പോൾ.
ലോക പൈതൃക ഇടമായ റാണി കി വാവിൽ നിന്നുള്ള ബ്രഹ്മ-ഭാഹ്മണി വിഗ്രഹങ്ങൾ, പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു ബുദ്ധവിഗ്രഹം, 17-ാ0 നൂറ്റാണ്ടിലെ വെണ്ണക്കണ്ണന്റെ ഒരു വെങ്കല വിഗ്രഹം തുടങ്ങി നിരവധി അമൂല്യമായ പുരാവസ്തു ശേഖരങ്ങൾ ഇതിനു മുൻപ്ലണ്ടനിലെ ഇന്ത്യൻ മിഷൻ ബ്രിട്ടനിൽ നിന്നും വീണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞവർഷം ആദ്യം രാജസ്ഥാനിലെ ബരോളിയിലെ ഗതേശ്വർ ക്ഷേത്രത്തിൽ നിന്നും മോഷണം പോയ ശിവ വിഗ്രഹവും ഇവർ വീണ്ടെടുത്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ