- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങി കണ്ണൂർ ആറളം സ്വദേശി; റിയാദിൽ വിടവാങ്ങിയത് അഷ്‌റഫ് തോപ്പിൽ മൊയ്തു; മൃതദേഹം റിയാദിൽ തന്നെ ഖബറടക്കും
റിയാദ്: കണ്ണൂർ ആറളം പായം സ്വദേശി റിയാദിൽ നിര്യാതനായി. അഷ്‌റഫ് തോപ്പിൽ മൊയ്തു (52) ആണ് മരിച്ചത്. ബീബി പച്ചാരിയാണ് മാതാവ്. ഭാര്യമാർ: സുബൈദ മുരിക്കൽ, സക്കീന. മക്കൾ: ശമീം, ശക്കീൽ, അൻഷദ്, ആശിഫ്, അസ്രീന, ജാസ്മിൻ.
റിയാദ് ശുമൈസി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ ചെയർമാൻ സിദ്ദീഖ് തുവ്വൂർ, ദാറുസ്സലാം ടീം അംഗങ്ങളായ ഇംഷാദ് മങ്കട, ഷമീർ തിട്ടയിൽ, മജീദ് പരപ്പനങ്ങാടി, അഷ്‌റഫ് വെള്ളാപ്പാടം എന്നിവർ രംഗത്തുണ്ട്.
Next Story