കോട്ടയം: കോട്ടയത്തെ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റും കോട്ടയം ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് അസോസിയേഷൻ മുൻപ്രസിഡന്റുമായ പോളച്ചിറയ്ക്കൽ പി.സി.മാത്യു (93) വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ചു. മൃതദേഹം നാളെ രാവിലെ 9നു ബേക്കർ റോഡിലുള്ള വസതിയിൽ പ്രാർത്ഥനാ ശുശ്രൂഷയ്ക്കു ശേഷം 12നു മാവേലിക്കര തഴക്കര മാർത്തോമ്മാ പള്ളിയിലേക്കു കൊണ്ടുപോകും. 2നു പൊതുദർശനം, 3നു സംസ്‌കാരം.

എ.വി.ജോർജ് ആൻഡ് കമ്പനിയിൽ ഏറെക്കാലം പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരുമല അരികുപുറത്ത് മേടയിൽ പരേതയായ കുഞ്ഞമ്മ മാത്യു. മക്കൾ: സോണി മാത്യു (ചാർട്ടേഡ് അക്കൗണ്ടന്റ്), ഡോ. റെജി മാത്യു, ശോഭ ചെറിയാൻ, സുരേഷ് മാത്യു (ചാർട്ടേഡ് അക്കൗണ്ടന്റ്), ഷെറീന കുര്യൻ.

മരുമക്കൾ: രേണു സോണി മാത്യു തലക്കോട്ട് (പുത്തൻകാവ്), സുജ മാത്യു പടിഞ്ഞാറേ തലയ്ക്കൽ (എറണാകുളം), പരേതനായ ഡോ. ചെറിയാൻ ജേക്കബ് മുതുതോട്ടത്തിൽ (എറണാകുളം), മഞ്ജു മാത്യു നെച്ചുപ്പാടം (എറണാകുളം), ഏബ്രഹാം കുര്യൻ (രാജു) പാലാമ്പടം (കോട്ടയം).