കലിഫോർണിയ: ഫെഡറേഷൻ ഓഫ് അലിഗഡ് അലുമ്നൈ അസോസിയേഷൻ (എഎംയു) അലുംമേനി അഫയേഴ്സ് കമ്മിറ്റിയുമായി സഹകരിച്ചു അഫയേഴ്സ് കമ്മിറ്റിയുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന അലിഗഡ് സർവകലാശാല ശതാബ്ദി ആഘോഷവും (1920- 2020), സർ സയ്ദ് ദിനവും ഒക്ടോബർ 31 ശനിയാഴ്ച രാവിലെ 10.30ന് (സെൻട്രൽ സ്റ്റാൻഡേർഡ് ടൈം) നടക്കുന്നതാണ്.

ആഘോഷങ്ങളുടെ ഭാഗമായി ഓൺലൈൻ സർ സയ്ദ് ഡെ മുഷൈറയും ഉണ്ടായിരിക്കും. ഡോക്ടർമാരായ കമിൽ ആൻഡ് തലറ്റ് ഹസ്സൻ, ഡോ. അഷറഫ് ഹബീസുള്ള, മിസ്സർ ആൻഡ് മിസിസ് സയ്യദ് സർവാറ്റ, ജമാൽ ഖുരേഷി, ഷബിർ സിദ്ദിഖി തുടങ്ങിയവരാണ് പരിപാടികൾ സ്പോൺസർ ചെയ്തിരിക്കുന്നത്.

ഓൺലൈൻ പ്രവേശം സൗജന്യമാണെങ്കിലും, ഇന്ത്യയിലെ നിരാലംബരായ കുട്ടികളെ സഹായിക്കുന്നതിനുള്ള സംഭാവനകൾ സ്വീകരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു. മുന്നിമ്പർ റഹ്മാൻ, എ. അബ്ദുള്ള, ജാവേദ് അക്ത്തർ, സോറ നിഗാ, അംജത ഇസ്ലാം അംജദ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകും. വിവരങ്ങൾക്ക്: http://www.aligs.org/mushaira-2020/ ഡോ. നൗഷ അസ്രർ : 281 543 6886.