- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഫ്ളോറിഡ അപ്പലാച്ചികോള നദിയിൽ നിന്ന് 1008 പൗണ്ടുള്ള ഭീമൻ അലിഗേറ്ററെ പിടിച്ചു
ഫ്ളോറിഡ: ഫ്ളോറിഡ അപ്പലാച്ചികോള നദിയിൽ നിന്നും ആയിരത്തിലധികം പൗണ്ട് തൂക്കവും, പതിമൂന്ന് അടി നീളവുമുള്ള അലിഗേറ്ററിനെ പിടികൂടിയതായി കോറികാപ്സ്, റോഡ്നി സ്മിത്ത് എന്നിവർ അറിയിച്ചു. മൂന്നു വർഷമായി ഈ അലിഗേറ്ററിനെ പിന്തുടരുകയായിരുന്നെന്നും ഇവർ പറഞ്ഞു. നദിയിലൂടെ കോറിപ്സും ഭാര്യയും യാത്ര ചെയ്യുമ്പോൾ നദിയുടെ കരയിലാണ് അലിഗേറ്ററിനെ കണ്ടെത്തിയത്. ഉടൻ സുഹൃത്തായ റോഡ്നി സ്മിത്തിനെ വിളിച്ച് അലിഗേറ്ററിനെ കരയിൽ നിന്നും നൂറു മീറ്റർ അകലെയുള്ള സ്ഥലത്തേക്ക് മാറ്റി.ഇതിന് മൂന്നര മണിക്കൂർ എടുത്തുവെന്ന് കോറി അറിയിച്ചു. ഇത്തരം അലിഗേറ്ററിനെ പിടികൂടുന്നതിന് സംസ്ഥാന ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷന്റെ അംഗീകരമുണ്ട്.
ഫ്ളോറിഡയിൽ നിന്നും പിടികൂടുന്ന രണ്ടാമത്തെ ഏറ്റവും വലിയ അലിഗേറ്ററാണ് ഇത്. ഇതിനു മുമ്പ് ബ്രോവാർഡ് കൗണ്ടി ലേക്ക് വാഷിങ്ടണിൽ നിന്നും പിടികൂടിയത് 1043 പൗണ്ട് തൂക്കവും പതിനാല് അടി നീളവുമുള്ള അലിഗേറ്ററെയായിരുന്നു.
പിടികൂടിയ അലിഗേറ്ററിന്റെ തലയും കാലുകളും സൂക്ഷിച്ചുവയ്ക്കുന്നതിനും, ശേഷിച്ച ഭാഗങ്ങൾ ടെലഹസിയിലുള്ള പ്രോസസിങ് ബിസിനസിന് നൽകുന്നതിനുമാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഒക്ടോബർ 31-ന് കോറി കാപ്സ് അറിയിച്ചു.