തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു ധനസഹായം ലഭിക്കുന്നതിനുള്ള മാർഗരേഖ റവന്യു വകുപ്പ് പുറത്തിറക്കി.

ചികിത്സാ സഹായം
വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ കൂടാത്ത ഗുരുതര രോഗികൾക്കു ചികിത്സാ സഹായത്തിന് അപേക്ഷിക്കാം. ഒരാൾക്ക് ഒരിക്കൽ മാത്രമേ അനുവദിക്കൂ. എന്നാൽ കാൻസർ, വൃക്കരോഗങ്ങൾക്കു ചികിത്സയിൽ കഴിയുന്നവർക്കു ധനസഹായം ലഭിച്ചു രണ്ട് വർഷത്തിനു ശേഷം വീണ്ടും അപേക്ഷിക്കാം.

തീപിടിത്തം, പ്രകൃതിക്ഷോഭം
ഇൻഷുറൻസ് പരിരക്ഷയില്ലാത്ത വാസഗൃഹങ്ങളും ചെറുകിട കച്ചവട സ്ഥാപനങ്ങളും തീപിടിത്തത്തിൽ നശിച്ചാലും വള്ളം, ബോട്ട്, മത്സ്യബന്ധനോപാധികൾ എന്നിവയ്ക്കു നാശനഷ്ടമുണ്ടായാലും സഹായം ലഭിക്കും. പ്രകൃതിക്ഷോഭ നാശനഷ്ടങ്ങൾക്കും കലക്ടറുടെ ശുപാർശയിൽ സഹായം കിട്ടും. ഇതു ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്കു നിക്ഷേപിക്കും.

അപേക്ഷ ഇങ്ങനെ
cmo.kerala.gov.in എന്ന വെബ് പോർട്ടലിലൂടെ നേരിട്ടും അക്ഷയ കേന്ദ്രങ്ങൾ മുഖേനയും അപേക്ഷിക്കാം. എംഎൽഎമാർ, എംപിമാർ എന്നിവരുടെ ഓഫിസ് മുഖേനയും മുഖ്യമന്ത്രി / റവന്യു മന്ത്രിയുടെ ഓഫിസിൽ തപാൽ/ ഇ-മെയിൽ മുഖേനയും അപേക്ഷ സമർപ്പിക്കാം. ആവശ്യമായ രേഖകൾ ഉണ്ടെന്ന് ഉറപ്പാക്കേണ്ട ചുമതല വില്ലേജ് ഓഫിസർമാർക്കാണ്. പോരായ്മകൾ വില്ലേജ് ഓഫിസർമാർ അപേക്ഷകരെ അറിയിക്കണം. രേഖകൾ ഇല്ലാത്ത അപേക്ഷ മാറ്റിവയ്ക്കുന്നതായി അപേക്ഷകന് എസ്എംഎസ് ലഭിക്കും. രാീ.സലൃമഹമ.ഴീ്.ശി പോർട്ടലിലൂടെ അപേക്ഷയുടെ സ്ഥിതി പരിശോധിച്ചു കുറവുള്ള രേഖകൾ അപ്ലോഡ് ചെയ്യാം.