തൃശൂർ: ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്നലെ നടത്തിയ മൂന്നാം വർഷ ബിഎസ്സി നഴ്‌സിങ് ബിരുദം സപ്ലിമെന്ററി (2016 സ്‌കീം) തിയറി പരീക്ഷയുടെ ചൈൽഡ് ഹെൽത്ത് നഴ്‌സിങ് പേപ്പർ റദ്ദാക്കി.

ഇന്നലെ പരീക്ഷ നടക്കുമ്പോൾ തന്നെ അദ്ധ്യാപകരുടെ വാട്‌സാപ് ഗ്രൂപ്പിൽ ചോദ്യങ്ങൾ പ്രചരിച്ചതാണു കാരണം. രാവിലെ 11ന് ആണ് ചോദ്യങ്ങൾ പ്രചരിക്കുന്ന കാര്യം ശ്രദ്ധയിൽപെട്ടത്. അപ്പോൾ പരീക്ഷ കഴിഞ്ഞിരുന്നില്ല.

തുടർന്ന് പരീക്ഷ റദ്ദാക്കാൻ തീരുമാനിക്കുകയായിരുന്നു. പുതുക്കിയ പരീക്ഷാ തീയതി പിന്നീട്. സൈബർ സെല്ലിനു വിവരങ്ങൾ കൈമാറിയതായി  വൈസ് ചാൻസലർ ഡോ.കെ.മോഹനൻ പറഞ്ഞു.