- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലിഫോർണിയയിൽ നിന്നും അഞ്ചാം തവണയും ആമി ബേറ ജനപ്രതിനിധി സഫയിലേക്ക്; വാഷിങ്ടണിൽ വിജയം കണ്ട് പ്രമീളാ ജയപാൽ: ജയം ഉറപ്പിച്ച് അമേരിക്കയിലെ നാല് ഇന്ത്യൻ വംശജർ
വാഷിങ്ടൻ: അമേരിക്കൻ പാർലമെന്റായ കോൺഗ്രസിലെ ഇരു സഭകളിലേക്കുമായി ഇത്തവണ മത്സരിച്ച 12 ഇന്ത്യൻ വംശജരിൽ നാലു പേർ ജയം ഉറപ്പാക്കി. നിലവിൽ ജനപ്രതിനിധി സഭാംഗങ്ങളായ ഡമോക്രാറ്റുകാർ രാജ കൃഷ്ണമൂർത്തി, ആമി ബേറ, പ്രമീള ജയപാൽ, റോ ഖന്ന എന്നിവരാണ് ജയം ഉറപ്പിച്ചത്
ലിബർട്ടേനിയൻ പാർട്ടി സ്ഥാനാർത്ഥി പ്രസ്റ്റൻ നെൽസനെതിരെ 71% വോട്ടു നേടിയാണ് ഇല്ലിനോയ് സംസ്ഥാനം എട്ടാം നിയോജകമണ്ഡലത്തിൽ നിന്നു രാജ കൃഷ്ണമൂർത്തി ജയിച്ചത്. ആമി ബേറ കലിഫോർണിയ ഏഴാം മണ്ഡലത്തിൽ റിപ്പബ്ലിക്കൻ എതിരാളി ബസ് പീറ്റേഴ്‌സനെതിരെ 25% വോട്ടുകളുടെ ലീഡ് നേടിയിട്ടുണ്ട്. അഞ്ചാം തവണയാണ് ആമി ബേറ ജനപ്രതിനിധി സഭയിലേക്ക് ജനവിധി തേടുന്നത്. പ്രമീള ജയപാൽ വാഷിങ്ടനിൽ ജയിച്ചു.
കലിഫോർണിയ 17 ാം മണ്ഡലത്തിൽ റിപ്പബ്ലിക്കൻ എതിരാളിയായ ഇന്ത്യൻ വംശജൻ ഋതേഷ് ടണ്ഡനെതിരെയാണു റോ ജയിച്ചത്. അരിസോനയിൽ ആറാം നിയോജകമണ്ഡലത്തിൽ ഡമോക്രാറ്റ് സ്ഥാനാർത്ഥി ഡോ. ഹീരാൽ ടിപിർനെനി ലീഡ് ചെയ്യുന്നു. നിലവിലെ സെനറ്റർ ഡേവിഡ് ഷ്വെയ്‌കെർട്ടിനിയാണ് റിപ്പബ്ലിക്കൻ എതിരാളി. നിഷ ശർമ, മങ്ക അനന്താത്മുല, ഡോ. റിക്ക് മേത്ത എന്നീ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളും ശ്രീ പ്രസ്റ്റൻ കുൽക്കർണി എന്ന ഡമോക്രാറ്റ് സ്ഥാനാർത്ഥിയും പരാജയപ്പെട്ടു.