- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലത്തെ കയ്യാങ്കളി; സുപാലിന് മുന്ന് മാസത്തെ സസ്പെൻഷൻ; രാജേന്ദ്രന് പരസ്യ ശാസനയുമായി സിപിഐ
തിരുവനന്തപുരം: കൊല്ലത്തെ കയ്യാങ്കളിയുടെ പേരിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗവും മുൻ എംഎൽഎയുമായ പി.എസ്.സുപാലിനെ പാർട്ടിയിൽ നിന്നും മൂന്ന് മാസത്തേക്കു സസ്‌പെൻഡ് ചെയ്തു. കൊല്ലം ജില്ലാ നിർവാഹക സമിതി അംഗം ആർ.രാജേന്ദ്രനെ പരസ്യമായി ശാസിക്കാനും തീരുമാനിച്ചു. വിഭാഗീയത രൂക്ഷമായ കൊല്ലത്ത് ഇരു വിഭാഗങ്ങൾക്കു നേതൃത്വം കൊടുക്കുന്നവരാണ് ഈ നേതാക്കൾ.
നടപടിയുടെ പേരിൽ സംസ്ഥാന നിർവാഹക സമിതി, കൗൺസിൽ യോഗങ്ങളിൽ ശക്തമായ ഭിന്നതയുണ്ടായി. ഏതാനും മാസം മുൻപു നടന്ന ജില്ലാ നിർവാഹക സമിതി യോഗത്തിൽ സുപാലും രാജേന്ദ്രനും ഏറ്റുമുട്ടിയിരുന്നു. വാക്പോര് കയ്യാങ്കളിയുടെ വക്കിലെത്തിയതു പരിശോധിച്ചാണ് ഇരുവർക്കുമെതിരായുള്ള നടപടി.
സിപിഐയുടെ മുതിർന്ന നേതാവ് അന്തരിച്ച പി.എസ്.ശ്രീനിവാസന്റെ മകനാണു സുപാൽ. പാർട്ടിയിൽ കാനത്തിനൊപ്പം നിൽക്കുന്നയാളാണു രാജേന്ദ്രൻ. സുപാൽ ഇസ്മായിൽ പക്ഷത്താണ്.
Next Story