- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണ്ഡല- മകരവിളക്ക് ഉത്സവം; ശബരിമല യാത്ര വടശേരിക്കര-പമ്പ, എരുമേലി-പമ്പ വഴി മാത്രം: മറ്റു കാനന പാതകളിലൂടെയുള്ള യാത്രയ്ക്ക് അനുവാദമില്ല
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ മണ്ഡല-മകരവിളക്കു കാലത്തു ശബരിമല തീർത്ഥാടകർക്കു യാത്രാനുമതി രണ്ടു പ്രധാന പാതകളിലൂടെ മാത്രം. വടശേരിക്കര - പമ്പ, എരുമേലി - പമ്പ വഴി മാത്രമേ ശബരിമലയിലേക്ക് എത്താനാകൂ. മറ്റ് കാനന പാതകളിലൂടെയുള്ള യാത്ര അനുവദിക്കില്ലെന്നു ദക്ഷിണേന്ത്യൻ ദേവസ്വം മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വിഡിയോ കോൺഫറൻസിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.
പതിനഞ്ചിൽ താഴെ തീർത്ഥാടകരുമായെത്തുന്ന വാഹനങ്ങൾ പമ്പയിലേക്കു കടത്തിവിടും. തീർത്ഥാടകരെ ഇറക്കിയ ശേഷം വാഹനം നിലയ്ക്കലിൽ എത്തണം. മറ്റുള്ളവർക്കായി നിലയ്ക്കലിൽ നിന്നു കെഎസ്ആർടിസി സർവീസ് നടത്തും.
ഓൺലൈൻ രജിസ്റ്റർ ചെയ്തു വരുന്നവർ 24 മണിക്കൂറിനുള്ളിലുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നതടക്കമുള്ള നിർദേശങ്ങളും നിയന്ത്രണങ്ങളും തീർത്ഥാടകരെ അറിയിക്കാൻ സംസ്ഥാനങ്ങൾ നടപടി സ്വീകരിക്കണമെന്നു മന്ത്രി നിർദേശിച്ചു.
ഹൈക്കോടതി അനുവദിക്കുകയാണെങ്കിൽ തീർത്ഥാടന കാലത്തു കൂടുതൽ പേർക്കു ദർശനം നടത്താൻ സൗകര്യമൊരുക്കുമെന്നും കടകംപള്ളി അറിയിച്ചു. അയൽ സംസ്ഥാനങ്ങളിൽ നിന്നു തമിഴ്‌നാട് ദേവസ്വം മന്ത്രി സെവ്വൂർ രാമചന്ദ്രൻ മാത്രമാണു യോഗത്തിൽ പങ്കെടുത്തത്. കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, പുതുച്ചേരി സംസ്ഥാനങ്ങളിലെ ദേവസ്വം ഉദ്യോഗസ്ഥരും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസുവും പങ്കെടുത്തു.