- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജോ ബൈഡന്റെ അഞ്ചാം തലമുറ മുത്തച്ഛൻ ഇംഗ്ലണ്ടിൽ നിന്ന് ഇന്ത്യയിലെത്തി സ്ഥിരതാമസമാക്കിയ ഈസ്റ്റ് ഇന്ത്യൻ കമ്പനിയിലെ ക്യാപ്റ്റൻ; അദ്ദേഹത്തെ സംസ്‌ക്കരിച്ചത് ചെന്നൈയിലെ സെന്റ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ: ജോ ബൈഡന്റെ ഇന്ത്യൻ ബന്ധം ഇങ്ങനെ
ചെന്നൈ: അമേരിക്കയിൽ ജോ ബൈഡൻ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുമ്പോൾ ഇന്ത്യക്കാരും വൻ പ്രതീക്ഷയോടെയാണ് ഉറ്റു നോക്കുന്നത്. ഇന്ത്യക്കാരുടെ കുടിയേറ്റത്തിലും എച്ച് വൺ ബി വിസയിലും ജോ ബൈഡൻ തുണയാകുമെന്നാണ് ഏവരുടേയും പ്രതീക്ഷ. ഈയവസരത്തിൽ ബൈഡന്റെ ഇന്ത്യാ ബന്ധവും ചർച്ചയാവുകയാണ്. ബൈഡന്റെ പിതാമഹന് ഇന്ത്യയുമായി അടുത്ത ബന്ധമുണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. ബൈഡന്റെ പിതാമഹന്റെ മൃതദേഹം സംസ്‌ക്കരിച്ചത് ചെന്നൈയിലെ സെന്റ് ജോർജ് കത്തിഡ്രലിലാണെന്നാണ് ബൈഡന്റെ കുടുംബ ചരിത്രം തേടി ഇറങ്ങുമ്പോൾ കിട്ടുന്ന റിപ്പോർട്ട്.
'19 വർഷം മദ്രാസിന്റെ മാസ്റ്റർ അറ്റൻഡന്റായിരുന്ന ക്യാപ്റ്റൻ ക്രിസ്റ്റഫർ ബൈഡൻ ആയിരുന്നു' ചെന്നൈയിലെ അമേരിക്കൻ കോൺസുലേറ്റിനോടു ചേർന്നു സ്ഥിതി ചെയ്യുന്ന സെന്റ് ജോർജ് കത്തീഡ്രലിന്റെ ചുമരിൽ സ്ഥാപിച്ച ജോ ബൈഡന്റെ പിതാമഹന്റെ ഫലകത്തിൽ ഇങ്ങനെ വായിക്കാം. ക്യാപ്റ്റൻ ക്രിസ്റ്റഫർ ബൈഡനും നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ ബന്ധമുണ്ടെന്നു ചരിത്രകാരന്മാർ പറയുന്നു.
തന്റെ പൂർവികരുടെ ഇന്ത്യാ ബന്ധം ജോ ബൈഡനും നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. അഞ്ചാം തലമുറ മുത്തച്ഛൻ ഇംഗ്ലണ്ടിൽ നിന്ന് ഇന്ത്യയിലെത്തി സ്ഥിരതാമസമാക്കിയ, ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യൻ കമ്പനിയിലെ ക്യാപ്റ്റനാണെന്നായിരുന്നു ബൈഡന്റെ വാക്കുകൾ. ബൈഡൻ കുടുംബത്തിന്റെ വേരുകൾ തേടിയ ലണ്ടൻ കിങ്‌സ് കോളജിലെ വിസിറ്റിങ് പ്രഫസർ ടിം വില്ലസിയും ക്യാപ്റ്റൻ ക്രിസ്റ്റഫർ ബൈഡനിലെത്തുന്നു.
ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കപ്പൽ ജീവനക്കാരായാണു ബൈഡൻ സഹോദരന്മാരായ വില്യം ഹെന്റിയും ക്രിസ്റ്റഫറും 1800കളുടെ തുടക്കത്തിൽ ചെന്നൈയിലെത്തുന്നത്. ക്യാപ്റ്റനായ ക്രിസ്റ്റഫർ 1858 ഫെബ്രുവരി 25ന്, 68-ാം വയസ്സിൽ ചെന്നൈയിലാണു മരിച്ചത്. സെന്റ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ സംസ്‌കാരം നടത്തിയതിന്റെ ഓർമയ്ക്കായാണു ശിലാഫലകം.
ചെന്നൈ തുറമുഖത്തെത്തുന്ന കപ്പലുകളുടെ മേൽനോട്ട ചുമതലയുള്ള മാസ്റ്റർ അറ്റൻഡന്റായിരുന്നു. ജീവകാരുണ്യ പ്രവർത്തന രംഗത്തും സജീവമായിരുന്ന ബൈഡന്റെ പേരിൽ, റോയപുരത്തു പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്കായി അതിഥി മന്ദിരവുമുണ്ടായിരുന്നു