- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പേട്ടതുള്ളാം; അഞ്ച് പേരിൽ കൂടുതൽ പാടില്ല
എരുമേലി: എരുമേലിയിൽ ഭക്തർക്ക് പേട്ട തുള്ളാം. എന്നാൽ അഞ്ച് പേരിൽ കൂടുതലായി സംഘം ചേരാൻ പാടില്ല. സുരക്ഷാ അകലവും പാലിക്കണമെന്ന് ഉത്തരവ്. രാസസിന്ദൂരത്തിന്റെ ഉപയോഗം അനുവദിക്കില്ല. കോട്ടയം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ നടന്ന വിവിധ വകുപ്പ് മേധാവികളുടെ ഓൺലൈൻ മീറ്റിങ്ങിലാണ് തീരുമാനം.
ആചാരത്തിന്റെ ഭാഗമായി ശരക്കോൽ വാങ്ങി ഉപയോഗിക്കാം. എന്നാൽ, മറ്റ് ഉപകരണങ്ങളും വേഷഭൂഷാദികളും വാടകയ്ക്ക് എടുക്കാനോ കൈമാറാനോ പാടില്ല. ഭക്തർ ജലസ്രോതസ്സുകളിൽ കുളിക്കാൻ പാടില്ല. ഭക്തർ കുളിക്കുന്ന ഷവറുകളിലെ വെള്ളം ജലസ്രോതസ്സുകളിലേക്കെത്താതെ പകരം സംവിധാനം ഒരുക്കണം. അന്നദാനം അത്യാവശ്യമുള്ളവർക്കായി പരിമിതിപ്പെടുത്തുകയും വാഴയിലയിൽ നൽകുകയും വേണം.
എരുമേലിയിൽ ഭക്തർക്കായി ആന്റിജൻ പരിശോധനാ സൗകര്യം ഉണ്ടാകും. കോവിഡ് പ്രോട്ടോക്കോൾ സംബന്ധിച്ച നിർദേശങ്ങൾ ആറ് ഭാഷകളിൽ എഴുതി പ്രദർശിപ്പിക്കണം. വ്യാപാര സ്ഥാപനങ്ങളിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ജോലിക്കെത്തുന്നവർക്ക് ഒരാഴ്ചത്തെ ക്വാറന്റീൻ